പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാഖർ ബി.ജെ.പിയിൽ ചേർന്നു

0
95

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് സുനിൽ ജാഖർ ബി.ജെ.പിയിൽ ചേർന്നു. പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനായിരുന്ന സുനിൽ, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. മേയ് പതിനാലിനാണ് സുനിൽ കോൺഗ്രസ് വിട്ടത്.

മൂന്നു തലമുറകളായി, 50 വർഷത്തോളം കോൺഗ്രസിനെ കുടുംബം പോലെയാണ് കണ്ടിരുന്നത്. അതിനാൽത്തന്നെ കോൺഗ്രസ് വിടുന്നത് അത്ര എളുപ്പമായിരുന്നില്ല-സുനിൽ പറഞ്ഞു. ഒരു പാർട്ടി അതിന്റെ മൂല്യങ്ങളിൽനിന്നും തത്വങ്ങളിൽനിന്നും വ്യതിചലിക്കുമ്പോൾ, അതിൽ നിന്ന് പുറത്തിറങ്ങുകയാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരനാണ് സുനിലെന്നും ബി.ജെ.പിയെ പഞ്ചാബിൽ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് വലിയ റോൾ വഹിക്കാനാകുമെന്നും നഡ്ഡ പറഞ്ഞു. അതിർത്തി സംസ്ഥാനമാണ് പഞ്ചാബ്. സുനിലിനെ പോലുള്ള ദേശീയവാദി നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here