വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാൻ സമീപിച്ചില്ല, ഇടവേളയുടെ കാരണം പറഞ്ഞ് പൂർണിമ

0
60

 

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നടി ബ്രേക്ക് എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും വന്നിട്ടില്ല. പിന്നീട് വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ വീണ്ടും അഭിനയ രംഗത്ത് എത്തി. മാലിക്കിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു.

ഇപ്പോളിതാ ബോളിവുഡിലൂടെ നടത്തിയ ശക്തമായ തിരിച്ചറിവിനെക്കുറിച്ച് മനസ് തുറക്കുകയാണ് പൂർണിമ, വാക്കുകൾ, രണ്ടു വർഷം മാത്രമാണു സിനിമയിൽ അഭിനയിച്ചത്. 2000-2002 കാലഘട്ടത്തിൽ. അതും 7 സിനിമകളിൽ മാത്രം. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് എന്നതാണ് സിനിമ ജീവിതം. വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാൻ സമീപിച്ചില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന ചിന്തയുണ്ടായിരുന്നു. തുടർന്നു കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി.

സിനിമയെ അത്രയേറെ സ്‌നേഹിക്കുന്ന ഒരാളാണ്. യോജിച്ച കഥാപാത്രങ്ങൾ കൃത്യസമയത്ത് എന്നെ തേടി എത്തുമെന്നു ഞാൻ വിശ്വസിച്ചിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു പൂർണിമയുടെ തിരിച്ചുവരവും. ‘വൈറസ്’ ഞാൻ ചെയ്യണമെന്ന് ആഷിഖ് അബുവും റിമ കല്ലിങ്കലും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. 18 വർഷത്തിനുശേഷം സിനിമയിൽ തിരിച്ചെത്താനുള്ള ഭാഗ്യം ഉണ്ടായത് ഈ ചിത്രത്തിലൂടെയായിരുന്നു.

‘ഞാൻ ഇന്ദ്രജിത്ത് ഫാൻ ആണ്. 20 വയസ്സിൽ തുടങ്ങിയ അഭിനയം നാൽപതുകളിലും നന്നായി തുടരുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുക. അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുക എന്നതു വലിയ ഭാഗ്യമാണ്. ക്ലാസ്‌മേറ്റ്‌സിലെ ‘പയസ്’ എന്ന കഥാപാത്രം നമുക്ക് എല്ലാം അറിയുന്ന ഒരാളാണ്. ഇതുപോലെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ സ്‌ക്രിനിൽ അവതരിപ്പിക്കാൻ ഇന്ദ്രന് ഭാഗ്യം ഉണ്ടായി. അങ്ങനെയുള്ള കഥാപാത്രങ്ങൾ കാണുമ്പോൾ ജനങ്ങൾക്കും ഇന്ദ്രനോട് പ്രത്യേക സ്‌നേഹം തോന്നും എന്നതും വലിയ ഭാഗ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here