‘നിങ്ങള്‍ എന്താ മമ്മൂട്ടിക്ക് പഠിക്കുകയാണോ?

0
58

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം മകള്‍ തീയറ്ററുകളില്‍ റിലീസായി കഴിഞ്ഞു. ഒരിടവേളക്ക് ശേഷം ജയറാമും മീരാ ജാസ്മിനും വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ദേവിക സഞ്ജയ്, നസ്‌ലിന്‍, ഇന്നസെന്റ്, സിദ്ദിഖ്, അല്‍ത്താഫ്, ശ്രീലത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുടുംബപ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച ജയറാം-സത്യന്‍ അന്തിക്കാട് ജോഡി 11 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2010-ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ അവസാനം ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ തന്നെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയ ദേവിക സഞ്ജയ് ആണ് ഈ ചിത്രത്തില്‍ ജയറാം-മീരാ ജാസ്മിന്‍ ദമ്പതികളുടെ മകളായി എത്തുന്നത്.

അതേക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ: ‘ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന് ശേഷം നടന്‍ മമ്മൂട്ടിയുമായാണ് അടുത്ത സിനിമ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് ആ പ്ലാനുകളെയെല്ലാം തകിടം മറിച്ചു. രണ്ട് മൂന്ന് മാസങ്ങള്‍ കൊണ്ട് കോവിഡ് മാറുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് സ്ഥിതി മറ്റൊന്നായി. കുറേ കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ മമ്മൂട്ടിയോട് പറഞ്ഞു’ നമ്മള്‍ പ്ലാന്‍ ചെയ്ത സിനിമ തത്കാലം മാറ്റിവെക്കാം, മമ്മൂട്ടി തുടര്‍ന്നുള്ള സിനിമകള്‍ ചെയ്‌തോളൂ, നമുക്ക് അല്പം കഴിഞ്ഞ് ഈ സിനിമ ചെയ്യാം ‘എന്നു പറഞ്ഞു.

ആ സമയം മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം, സിബിഐ 5 എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് ഡേറ്റിനായി സംവിധായകര്‍ കാത്തിരിക്കുകയുമാണ്. തത്കാലം അതില്‍നിന്ന് പിന്‍വാങ്ങി. മറ്റൊരിക്കല്‍ ചെയ്യാമെന്ന് വിചാരിച്ചു. അങ്ങനെയിരിക്കെയാണ് മകള്‍ എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്.”

മകള്‍ സിനിമ കഴിഞ്ഞ് അല്പകാലത്തിനുശേഷമേ അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിക്കൂ എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. എങ്കിലും മമ്മൂട്ടിയുമായുള്ള ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. അത് എന്ന് നടക്കും എന്ന് അറിയില്ല. അതേക്കുറിച്ച് ഇതുവരെ പറയാറായിട്ടില്ല. മമ്മൂട്ടിയുമൊത്തുള്ള വളരെ രസകരമായ സിനിമയായിരിക്കും അതെന്നേ പറയാന്‍ സാധിക്കൂ. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം ഒക്കെ കണ്ടിട്ട് കൊതി തോന്നുന്നു. അതുപോലെയുള്ള സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്.

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പിനേഷനില്‍ ഒരു സിനിമയും ആലോചിച്ചിട്ടുണ്ട്. ഇതില്‍ ഏത് ആദ്യം നടക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here