മമ്മൂട്ടി മാജിക്‌ കാണാൻ അധികം കാത്തിരിക്കേണ്ട ; റോർഷാക്ക് സെപ്റ്റംബറിൽ 

0
52

 

മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ കണ്ട് ത്രില്ല് അടിച്ചിരിക്കുകയാണ് ആരാധർ. നിസാം ബഷീർ ഒരുക്കുന്ന സൈക്കോ ത്രില്ലെർ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ആണ് ഇന്നലെ പുറത്തിറങ്ങിയത്. റോർഷാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ആണ് പുറത്ത് ഇറങ്ങിയത്.

ചോര പുരണ്ട തുണി മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. കിടുക്കാച്ചി ഐറ്റം ആണ് ഒരുങ്ങുന്നത് എന്നായിരുന്നു പോസ്റ്റർ കണ്ട് ആരാധകർ പറഞ്ഞത്.

എന്നാലിപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കേട്ട് ത്രില്ല് അടിച്ചിരിക്കുകയാണ് ആരാധകർ. ചിത്രത്തിനായി ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രം 2022 സെപ്റ്റംബറിൽ തിയേറ്ററിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്‌. ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കേട്ട് ത്രിൽ അടിച്ചിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി ചിത്രത്തിൽ എന്ത് മാജിക്‌ ആണ് കാണിച്ചിരിക്കുന്നത് എന്ന് കാണാനുള്ള ആകാംഷയിൽ ആണ് ആരാധകർ.

മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് സംവിധാനം ചെയ്ത നൽപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് മമ്മൂട്ടി കമ്പനി നിർമിച്ച ആദ്യ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here