തിരുവനന്തപുരത്തെത്താൻ എടുത്തത് 8 മണിക്കൂർ, കെ റെയിലിനെ അന്ധമായി എതിർക്കരുത്- കെ. വി. തോമസ്

0
319

കൊച്ചി: താൻ കോൺഗ്രസുകാരനായി തുടരുമെന്ന് ആവർത്തിച്ച് കെ.വി തോമസ്. അതൊരു കാഴ്ചപ്പാടും ശൈലിയുമാണ്. അതുകൊണ്ടുതന്നെ കോൺഗ്രസുകാരനായി പ്രവർത്തിക്കും. എന്നാൽ വികസനകാര്യങ്ങളിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തോടൊപ്പമാണ് എപ്പോഴും നിൽക്കുന്നത്. അതിൽ അനാവശ്യ രാഷ്ട്രീയമില്ല. അതുകൊണ്ടാണ് കെ റെയിലിനെ അന്ധമായി എതിർക്കരുത് എന്ന് പറഞ്ഞത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പഠിച്ച് അതിന് പരിഹാരമുണ്ടാക്കണം. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താൻ എട്ട് മണിക്കൂറാണ് എടുത്തത്. അത് ഗുണകരമാണോ എന്നും കെവി തോമസ് ചോദിച്ചു.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എക്സിക്യൂട്ടീവ് അംഗം എന്ന ചുമതലയിൽ നിന്നും കെവി തോമസിനെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here