ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ പാർലമെന്റംഗങ്ങൾക്കുള്ള പ്രത്യേക ക്വാട്ട വഴിയുള്ള പ്രവേശനം കേന്ദ്രസർക്കാർ നിർത്തി.പ്രത്യേക ക്വാട്ടയിൽ പ്രവേശനം നൽകേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സംഘടൻ ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും നിർദേശം നൽകിയതിനുപിന്നാലെയാണ് എം.പി. ക്വാട്ട അവസാനിപ്പിച്ചുകൊണ്ട് കേന്ദ്രം പുതിയ പ്രവേശന മാർഗരേഖ പുറത്തിറക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കൾ, ചെറുമക്കൾ, എം.പി.മാരുടെ ചെറുമക്കൾ, കേന്ദ്രീയവിദ്യാലയ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കൾ, ചെറുമക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എന്നീ വിഭാഗങ്ങളിൽ അനുവദിച്ച 100 സീറ്റുകളും റദ്ദാക്കി.