ജീവിതശൈലി മാറുന്നതനുസരിച്ച് മിക്കവർക്കും ശരീരഭാരം വർധിക്കുകയാണ്. വണ്ണം കുറയ്ക്കാനായി ഓരോരുത്തരും പഠിച്ച പണി പതിനെട്ടും പയറ്റി നോക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് സാധ്യമാകാതെ വരുന്നു. വ്യായാമം ചെയ്തും, ഭക്ഷണം കഴിക്കാതിരുന്നും ഒക്കെ ശ്രമിച്ച് നോക്കിയിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതി പലരും പറയുന്നത് നമ്മൾ കേൾക്കുന്നതാണ്.
വണ്ണം കുറയ്ക്കാനായി നിരവധി മാര്‍ഗങ്ങളും ടിപ്സുകളും ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. എന്നാൽ അതൊക്കെ എല്ലാവരിലും പ്രായോഗികമാകണമെന്നില്ല. ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം നല്ലതാണെന്ന് പറയപ്പെടുന്നു. വെറുംവയറ്റിൽ കഴിച്ചാൽ ഇതിന്റെ ഗുണം ലഭിക്കും. അതുപോലെ നിങ്ങളുടെ വയറിലെ കൊഴുപ്പ് ഉരുകാൻ തുടങ്ങും. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം എങ്ങനെ ഫലപ്രദമാണെന്നും നോക്കാം.
പെരുംജീരകത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കും. പെരുംജീരകം ദിവസവും കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം. പെരുംജീരകം ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കാം. അതും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിൻ ഇത് വളരെ ഫലപ്രദമാണ്. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ലഘൂകരിക്കുകയും ചെയ്യുന്നു.
പെരുംജീരകം വെള്ളം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഫോസ്ഫറസ്, സെലിനിയം, സിങ്ക്, മാംഗനീസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ തമിഴ് വാര്‍ത്തകള്‍ ലഭ്യമാണ്. smacta news