അങ്ങനെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മറ്റൊരു ചിത്രത്തിന്റെ കൂടി പ്രഖ്യാപനം നടന്നിരിക്കുകയാണ്. ജിബു ജേക്കബ്ബ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍സ്റ്റാറായ സുരേഷ് ഗോപി നായകനായി എത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്‌ഗോപി വീണ്ടും മലയാള സിനിമാ രംഗത്ത് കാലുറപ്പിക്കുമ്പോള്‍ നിരവധി സിനിമകളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മേ ഹൂം മൂസയില്‍ മലപ്പുറംകാരന്‍ ആയിട്ടാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുക എന്നാണ് വിവരം.
സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് നടന്നത്, ഈ സമയത്ത് സിനിമയെ കുറിച്ചം സംവിധായകന്‍ ജിബു ജേക്കബ്ബ് പറഞ്ഞ വാക്കുകളാണ് ഇപ്പോല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 1998ല്‍ തുടങ്ങി 2018ല്‍ അവസാനിക്കുന്ന കഥയാണ് …