നടൻ ശ്രീനിവാസന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗ‌തി

0
50

കൊച്ചി: നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രി അധികൃതർ പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ ആണ് ഇക്കാര്യം പറയുന്നത്. നിലവിൽ വെൻറിലേറ്റർ നീക്കം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കഴിയുന്നുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ നിന്നും ആരോഗ്യ നിവല മെച്ചപ്പെട്ടു. ഇപ്പോൾ പഴയ ആരോഗ്യ അവസ്ഥ വീണ്ടെടുക്കുകയാണ് എന്നും ആശുപ്രതിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസവും കൊച്ചി സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഉദ്യോഗസ്ഥർ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിട്ടിരുന്നു. ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ തൃപ്തികരം എന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിലൂടെ അധികൃതർ അറിയിച്ചത്. മരുന്നുകളോടും ചികിത്സയോടും അദ്ദേഹം പ്രതികരിക്കുന്നു എന്നും ഇക്കഴിഞ്ഞ ദിവസം പുറത്ത് വിട്ട ബുള്ളറ്റിൻ വ്യക്തമാക്കുന്നുണ്ട്.
നെഞ്ച് വേദനയെ തുടർന്നാണ് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മാർച്ച് 30 – നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മാർച്ച് 31 – ന് വ്യാഴാഴ്ച ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. അതേസമയം, ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് ശ്രീനിവാസന്റെ അറുപത്തിയാറാം ജന്മദിനം ആയിരുന്നു.

ശ്രീനിവാസന്റെ ആരോഗ്യനില
നടൻ ശ്രീനിവാസന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള വ്യാജ വാർത്തകളെ തള്ളി സംവിധായകൻ സജിൻ ബാബു രംഗത്ത്. അദ്ദേഹത്തിന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രം ആണ് ഉള്ളത്. ഉടൻ തന്നെ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തും എന്ന് സജിൻ ബാബു മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആശുപത്രിയിൽ പ്രവേശിച്ച് ഡയാലിസിസ് നടത്തുകയാണ്. അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. മൂന്ന്, നാല് ദിവസങ്ങൾക്ക് ഉളളിൽ തന്നെ ആശുപത്രിയിൽ ചികിത്സയിൽ നിന്നും വീട്ടിലേക്ക് മടങ്ങും. ഉടൻ തന്നെ ഡിസ്ചാർജ് ആകും എന്ന് പ്രതീക്ഷിക്കാം. ശ്രീനിവാസന്റെ ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.നിലവിൽ ശ്രീനിവാസന്റെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് അയാൾ ശശി എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത മേക്കോവറിന്റെ ചിത്രം ആണ്.

തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടുളള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു എന്ന് നിര്‍മാതാവും തിരക്കഥാകൃത്തും ആയ മനോജ് രാംസിങ്ങും പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം ഉണ്ടായത്. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നത് എല്ലാം എനിക്ക് തന്നേക്ക്…
കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം ‘മിനിറ്റുകള്‍ക്ക് മുന്‍പ് ഐ സി യു വില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോ രോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ച് കൊണ്ടുള്ള മറുപടി ആണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്ന് മനോജ് രാംസിങ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here