അതിർത്തിയിലെ സുരക്ഷാ; രാജ്‌നാഥ് സിങ് ലഡാക്കിലേക്കു തിരിച്ചു

0
123

ജമ്മു: അതിർത്തിയിലെ സുരക്ഷാ അവലോകനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കിലെ ലേയിലേക്കു തിരിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറൽ എം.എം.നരവനെയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്. നാളെ ശ്രീനഗറും പ്രതിരോധമന്ത്രി സന്ദർശിക്കും.

ഗൽവാൻ താഴ്‍വരയിൽ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ജൂലൈ ആദ്യവാരം പ്രതിരോധമന്ത്രി ലഡാക്കിലെത്താൻ തീരുമാനിച്ചിരുന്നെങ്കിലും സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു. കിഴക്കൻ ലഡാക്കിൽ പൂർണമായ സേനാപിന്മാറ്റത്തിന് തുടർന്നും നടപടിയെടുക്കുമെന്ന് ഇന്ത്യ-ചൈന കോർ കമാൻഡർമാരുടെ ചൊവ്വാഴ്ച്ച നടന്ന യോഗത്തിൽ ധാരണയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here