- തിരുവനന്തപുരം: രാജ്യത്ത് ബുധനാഴ്ച ഇന്ധനവില കൂടും. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഒരു ലിറ്റർ ഡീസലിന് 84 പൈസയുമാണ്. 12 ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് 10.89 രൂപ കൂട്ടി. ഡീസലിന് 10.25 രൂപയും വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ വില ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 117.19 രൂപയും ഡീസലിന് 103.97 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 115.20 രൂപയും ഡീസലിന് 102.11 രൂപയും കോഴിക്കോട് 115.36 രൂപയും ഡീസലിന് 102.26 രൂപയുമാണ്. സംസ്ഥാനത്ത് പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന നികുതി വിഹിതത്തിൽ വലിയ കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.