പൂർണ്ണ വിശ്വാസത്തോടെ പ്രഭാതത്തില്‍ ഹനുമാന്‍ ചാലിസ ജപിച്ചു നോക്കൂ

0
79

പ്രശസ്ത കവി തുളസീദാസ് വലിയ രാമഭക്തനായിരുന്നു. ഇദ്ദേഹമാണ് ആണ് ഹനുമാന്‍ ചാലിസയുടെ രചയിതാവ്. നാല്‍പത് ശ്ലോകങ്ങളുള്ള ഈ ഹനുമാന്‍ ചാലിസ പ്രായഭേദമെന്യേ ആര്‍ക്കും ജപിക്കാം. ഹനുമാന്‍ ചാലിസപ്രഭാതത്തില്‍ കുളികഴിഞ്ഞ് ശുദ്ധിയോടെ മാത്രമെ ജപിക്കാവു. സൂര്യാസ്തമനത്തിന് ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും, കാലും, മുഖവും കഴുകിയിട്ടു വേണം ജപിക്കാന്‍. ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ദുസ്വപ്‌നങ്ങളും ഭയപ്പെടുത്തുന്ന ചിന്തകളും ഹമുനാന്‍ ചാലിസ ജപിച്ചാല്‍ മാറുമെന്നാണ് വിശ്വാസം. ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

പൂര്‍ണ വിശ്വാസത്തോടെ ആണ് ഒരാള്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതെങ്കില്‍ ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ് അയാള്‍ ക്ഷണിക്കുന്നത്. തന്റെ വിശ്വാസികള്‍ക്ക് ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന് ഭഗവാന്‍ ഹനുമാന്‍ ഉറപ്പു വരുത്തുമെന്നാണ് വിശ്വാസം. പ്രഭാതത്തില്‍ ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആ ദിവസം മികച്ചതാകുകയും, ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണെന്ന് തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും. ഭഗവാന്‍ ഹനുമാന്‍ സ്വാമി, വാഹനയാത്രയില്‍ അപകടങ്ങള്‍ കുറച്ച്‌ യാത്ര വിജയകരമാക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

ഭക്തര്‍ തികഞ്ഞ വിശ്വാസത്തോടെ ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നും, ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ് ഊര്‍ജ്ജം ഉള്ളിൽ നിറയുകയും, ദിവസം മുഴുവന്‍ സമാധാനം അനുഭവപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.

പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും, തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും, സമാധാനവും, ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കുമെന്നും വിശ്വസിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here