ആത്മനിർഭർ മാപ്പുമായി ഐഎസ്ആർഒ ; മാപ്‌മൈഇന്ത്യ

0
146

ന്യൂഡൽഹി: ഗൂഗിൾ മാപ്പിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനായി നാവിഗേഷൻ ദാതാവായ മാപ്‌മൈഇന്ത്യയും ഐഎസ്ആർഒയും കൈകോർത്തു ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഗൂഗിൾ മാപ്പിന് സമൂഹം നൽികിയിരിക്കുന്ന വിശേഷണം വഴിയറിയാത്ത ഏതു നാട്ടിലൂടെയും പോകാനുള്ള വഴികാട്ടി എന്നാണ്. പക്ഷെ ചിലപ്പോൾ ഗൂഗിൾ വഴിതെറ്റിച്ച്, പാടത്തും, കുളത്തിലുമൊക്കെ എത്തിക്കും എന്ന ചീത്തപ്പേരുമുണ്ട്.

ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്നു മാപ്‌മൈഇന്ത്യയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു. ഈ സഹകരണം ആത്മനിർഭർ ഭാരതിനെ ഉത്തേജിപ്പിക്കും.ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഭാവിയിൽ ഇവിടെ നിർമിച്ച മാപ്പിനെ ആശ്രയിക്കാം. വിദേശത്തുരൂപകൽപന ചെയ്തതിന്റെ സേവനം തുടരേണ്ടതില്ല. ഇനി ഗൂഗിൾ മാപ്സ് / എർത്ത് എന്നിവയുടെ ആവശ്യമില്ല’– ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വർമ അഭിപ്രായപ്പെട്ടു.

മാപ്‌മൈഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്പെഷ്യൽ ടെക്‌നോളജി കമ്പനി സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐഎസ്ആർഒ ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ധാരണാപത്രം ഒപ്പിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഐഎസ്ആർഒ ഇതിനകം തന്നെ (ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം – ഐആർ‌എൻ‌എസ്എസ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംയോജിത പങ്കാളിത്തത്തിലൂടെ മാപ്‌മൈഇന്ത്യയും ഐഎസ്ആർഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും.

Content Highlights: ISRO and MapmyIndia collaborate to bring India made rival to Google Maps

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here