ക്രൈസ്‌തവ സമൂഹത്തെ വോട്ട് ബാങ്കായി കാണേണ്ട ; മുന്നറിയിപ്പുമായി തൃശ്ശൂർ അതിരൂപത

0
102

തൃശ്ശൂർ: കത്തോലിക്കാ സഭയുടെ തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിൽ രണ്ടു രാഷ്ട്രീയ മുന്നണികൾക്കും മുന്നറിയിപ്പ് നൽകി. അധികാരം കൈപ്പറ്റാൻ വേണ്ടി രണ്ടു മുന്നണികളുടെയും, തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ട് കൂടിയുള്ള നീക്കം ഉൾക്കൊള്ളാനാകില്ലെന്ന് വെൽഫെയർ പാർട്ടി- കോൺ​ഗ്രസ് ബന്ധം പരോക്ഷമായി സൂചിപ്പിച്ചു.

ഇന്ന് നിലനിൽക്കുന്ന മതേതര ബന്ധങ്ങൾ ഇതുപോലെയുള്ള കൂട്ടുകെട്ടുകൾവഴി ഇല്ലാതാകും. ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്ന നീക്കങ്ങൾക്ക് ഇനി കൂട്ടുനിൽക്കില്ല. ഇനി മുന്നോട്ട് അവഗണനക്കെതിരെ പ്രതികരിക്കും. ഇനി ക്രൈസ്തവ സമൂഹത്തെ പരമ്പരാഗത വോട്ട് ബാങ്കായി കാണേണ്ടതില്ലെന്നും പരാമർശിക്കുന്നു. ആരാണോ പരിഗണന നൽകുന്നത്, അവർക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും മുഖപത്രത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here