പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 27ന്

0
104

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ 27ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വടുക സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സമർപ്പിച്ച നിവേദനം, മൺപാത്ര നിർമ്മാണ സമുദായങ്ങളുടെ വിവിധ സംഘടനകൾ സമർപ്പിച്ച നിവേദനം, ലാറ്റിൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് കൊങ്കിണി ലാറ്റിൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സമർപ്പിച്ച നിവേദനം, നാടാർ സർവീസ് ഫോറം സമർപ്പിച്ച ഹർജി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 2019-20 വർഷത്തെ വാർഷിക റിപ്പോർട്ട് എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here