ദൃശ്യം ടു റിലീസ് ആമസോൺ പ്രൈമിൽ ; ജോർജുകുട്ടിയും കുടുംബവും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്

0
66

ആന്റണി പെരുമ്പാവൂരാണ്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ദൃശ്യം 2 നിർമിച്ചിരിക്കുന്നത്.

മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന, ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ദൃശ്യം ടുവിന്റെ ടീസർ പുറത്തിറങ്ങി. ടീസർ പുറത്തിറക്കിയത് ആമസോൺ പ്രൈം വീഡിയോയാണ് . 2021ൽ ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതോടെ ചിത്രം 240 രാജ്യങ്ങളിലേക്ക് ആയിരിക്കും എത്തുക.

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു മെഗാഹിറ്റാണ് കേരളം പ്രതീക്ഷിക്കുന്നത്. 46 ദിവസം കൊണ്ടായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. 56 ദിവസം ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ദൃശ്യം ടുവിന്റെ ചിത്രീകരണം കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെ ആയിരുന്നു . സെപ്റ്റംബർ 21ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഷൂട്ടിംഗ് തീരുന്നതു വരെ ക്രൂവിനൊപ്പം താമസിച്ച് ആയിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.

ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here