ദുരഭിമാനക്കൊല: കൊല്ലപ്പെട്ട അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു

0
112

ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അനീഷിന്റെ മരണത്തിനു കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് എടുത്തിട്ടുള്ളതായി മന്ത്രി അറിയിച്ചു. പ്രതികൾ നിലവിൽ റിമാൻഡിലാണ്. തുടർ നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമാക്കും. മുഖ്യമന്ത്രിയുമായി നാളെ ഇക്കാര്യം ചർച്ച ചെയ്യും. പോലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

പ്രതികളെ സംബന്ധിച്ച് അനീഷിന്റെ വീട്ടിൽ നിന്നും ലഭിച്ച പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. പരാതി അന്വേഷിച്ച് നടപടി എടുക്കുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായത്.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, അനീഷിന്റെ മാതാപിതാക്കൾ എന്നിവരെ കണ്ട് മന്ത്രി സംസാരിച്ചു. കെ. ഡി പ്രസേനൻ എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ബിനുമോൾ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ എന്നിവരും സന്ദർശനത്തിൽ മന്ത്രിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here