കാഞ്ഞങ്ങാട് സി.പിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.

0
61

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ രാഷ്ട്രീയ സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കല്ലൂരാവി സ്വദേശി അബ്ദുറഹ്മാന്‍ ഔഫ്​ (32) ആണ് ​െകാല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌​ കാഞ്ഞങ്ങാട്​ നഗരസഭ പരിധിയില്‍ വ്യാഴാഴ്ച എല്‍.ഡി.എഫ്​ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

 

ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട്​ ലീഗ്​ മുണ്ടത്തോട്​ വാര്‍ഡ്​ സെക്രട്ടറി മുഹമ്മദ്​ ഇര്‍ഷാദിന്​ െവ​േട്ടറ്റിരുന്നു. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്‍റെ തുടര്‍ച്ചയായാണ്​ ​രാത്രി 11 മണിയോടെ കൊലപാതകം അരങ്ങേറിയത്​. ബൈക്കില്‍ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു.ഔഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷുഹൈബ് അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കും മുഖത്ത് പരിക്കുണ്ട്.

 

തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയില്‍ മുസ്​ലിം ലീഗ് – ഐ.എന്‍.എല്‍, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുസ്​ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. പഴയ കടപ്പുറത്തെ ആയിഷയുടെ മകനാണ് മരിച്ച അബ്ദുറഹ്​മാന്‍ ഔഫ്​. രണ്ട് വര്‍ഷം മുമ്ബാണ് വിവാഹിതനായത്. ഭാര്യ ഷാഹിന ഗര്‍ഭിണിയാണ്. ആലമ്ബാടി ഉസ്താദിെന്‍റ ചെറുമകനാണ് മരിച്ച അബ്ദുറഹ്​മാന്‍ ഔഫ്​.

LEAVE A REPLY

Please enter your comment!
Please enter your name here