ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഗ്രാമവികസന വകുപ്പ് മന്ത്രി ടി. രാജീന്ദർ സിംഗ് ബജ്വയ്ക്കു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയെ പരിശോധനയ്ക്കു വിധേയനാക്കിയത്.
സഹപ്രവർത്തകനു രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ കോവിഡ് പരിശോധന നടത്താൻ എല്ലാ മന്ത്രിമാരോടും എംഎൽഎമാരോയും വകുപ്പ് സെക്രട്ടറിമാരോടും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് രണ്ടു മന്ത്രിമാർ പരിശോധനയ്ക്കു വിധേരായിരുന്നുവെങ്കിലും ഇവരുടെ പരിശോധനഫലം ലഭിച്ചിട്ടില്ല.