തിരുവനന്തപുരം: എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്‍കാന്‍ ഇടപെട്ടതിന് തെളിവ് പുറത്ത്. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന് ശിവശങ്കര്‍ അയച്ച വാട്സപ് സന്ദേശമാണ് പുറത്തായത്.
ഫ്ലാറ്റ് ആവശ്യപ്പെട്ടത് മേയ് 31 മുതല്‍ ആറുദിവസത്തേക്കാണ്. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയി പ്രവര്‍ത്തിച്ച അരുണ്‍ ബാലചന്ദ്രന്‍ വഴിയാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് തെളിഞ്ഞു.