വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ 13 പുതിയ കാർഡിനൽസിനെ നിയമിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സാധാരണ ആയിരങ്ങൾക്ക് പകരം, കോവിഡ് നിയന്ത്രണം മൂലം 10 പേർക്ക് മാത്രമേ അതിഥികളെ അനുവദിച്ചിരുന്നുള്ളൂ. മോതിരവും പരമ്പരാഗത ചുവന്ന തൊപ്പിയും നൽകി മാർപ്പാപ്പ കാർഡിനൽസിനെ നിയമിച്ചു .
13 പേരിൽ ഒമ്പത് പേർ 80 വയസ്സിന് താഴെയുള്ളവരും, അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിന് രഹസ്യ കോൺക്ലേവിൽ പ്രവേശിക്കാൻ ഇവർക്ക് സഭാ നിയമപ്രകാരം യോഗ്യതയും ഉണ്ട് .
2013 ലെ തെരഞ്ഞെടുപ്പിനുശേഷം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏഴാമത്തെ നിയമനമാണ് . അവരിൽ ഭൂരിഭാഗവും കൂടുതൽ സമഗ്രമായി ചിന്തിക്കുന്നവരും, സഭയെക്കുറിച്ച് നല്ല ഒരു കാഴ്ചപ്പാട്പ ഉള്ളവരുമാണെന്ന് അദ്ദേഹം പങ്കുവെക്കുന്നു.
ഇതുവരെ, പുറം രാജ്യങ്ങളിൽ നിന്ന് 18 കാർഡിനലുകളെ അദ്ദേഹം നിയമിച്ചു,
യൂറോപ്പിൽ ഇപ്പോഴും നല്ലൊരു ശതമാനം കാർഡിനൽസും പേപ്പൽ ലിസ്റ്റിൽ ഉണ്ടെങ്കിലും, 2013 ൽ ഫ്രാൻസിസ് ആദ്യത്തെ ലാറ്റിൻ-അമേരിക്കൻ പോപ്പായി.
ഇറ്റലി, മാൾട്ട, റുവാണ്ട, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫിലിപ്പൈൻസ്, ചിലി, ബ്രൂണൈ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ ഒമ്പത് പേർ
ദൈവത്തിൽ ശ്രദ്ധാലുവായിരിക്കാനും, എല്ലാത്തരം അഴിമതികളും ഒഴിവാക്കാനും അവരുടെ പുതിയ പദവിയുടെ അന്തസ്സിനും, അധികാരത്തിനും അനുസരിച്ചു ജീവിക്കുന്ന നല്ല ചൈതന്യമുള്ളവരായി തീരാനും അദ്ദേഹം അവരോട് പറഞ്ഞു.