മുംബെെ: ബോളിവുഡ് നടി രേഖ കോവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചായി റിപ്പോർട്ടുകൾ.നേരത്തെ രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ രേഖയുടെ ബംഗ്ലാവ് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്യുകയും രേഖയോട് ഹോം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ കോവിഡ് ടെസ്റ്റ് നടത്താനും കോർപ്പറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും അണുനശീകരണം നടത്താനും രേഖ വിസമ്മതിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.വീട്ടിലെത്തിയ അധികൃതർക്ക് രേഖയുടെ മാനേജർ തന്റെ നമ്പർ കൊടുക്കുകയും വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ നമ്പറിൽ വിളിച്ച കോർപ്പറേഷന്റെ ചീഫ് മെഡിക്കൽ ഓഫിസറോട് രേഖയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അസുഖം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്നില്ലെന്നും അതിനാൽ തന്നെ ടെസ്റ്റ് നടത്താൻ താത്‌പര്യപ്പെടുന്നില്ലെന്നും മാനേജർ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.