ഫാഷൻ ഗോൾഡ് തട്ടിപ്പ് : എം സി കമറുദ്ദീൻ MLA യെ ചോദ്യം ചെയ്യാൻ അനുമതി.

0
70

കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മഞ്ചേശ്വരം എംഎല്‍എയും കേസിലെ മുഖ്യപ്രതിയുമായ എംസി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ അനുമതി. പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. ക്രൈം ബ്രാഞ്ച് സംഘം നാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്യും.റിമാന്‍ഡില്‍ കഴിയവേ. നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം സി കമറുദ്ദീന്‍ എംഎല്‍എക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തി. തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടര്‍ന്നാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here