ഡൽഹിയിൽ 4 ൽ ഒരാൾക്ക് കോവിഡെന്ന് സർവേ ഫലം

0
82

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് സ്ഥിതി ഗുരുതരമാണെന്ന് സിറോ സര്‍വേ റിപ്പോര്‍ട്ട്‌. പരിശോധിച്ച നാലില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.മധ്യ ഡല്‍ഹിയിലാണ് രോഗ വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ എല്ലാ വീടുകളിലും രോഗം എത്തിയെന്നാണ് റിപ്പോര്‍ട്ട്. 25 % പേരില്‍ ആന്‍റി ബോഡി രൂപപ്പെട്ടെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിറോ സര്‍വേ വിവരങ്ങളുള്ളത്.നേരത്തെ ഡല്‍ഹിയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 8593 പേരാണ് ഇവിടെ രോഗബാധിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here