02/11/2020: പ്രധാന വാർത്തകൾ

0
101

പ്രധാന വാർത്തകൾ

 

📰✍🏼 ലോകത്ത് കൊറോണ ബാധിതർ ഇതു വരെ :46,823,512

മരണ സംഖ്യ :1,205,321

📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 46, 963 രോഗികൾ, 470 മരണങ്ങൾ

📰✍🏼 കേരളത്തില്‍ ഇന്നലെ 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

 

28 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ആകെ മരണം 1512 ആയി

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല,രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

📰✍🏼എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

📰✍🏼സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നയപരമായ തീരുമാനമെടുത്താല്‍ ഈമാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു.

📰✍🏼കോവിഡ് സമ്ബദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

📰✍🏼യു.എ.ഇ. കോണ്‍സുലേറ്റിലേക്കായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയത് ഏഴ് ഐഫോണുകള്‍ എന്ന കണ്ടെത്തലിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

📰✍🏼റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും നല്‍കിയ ഇസഡ് പ്ലസ് സെക്യൂരിറ്റി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി.

📰✍🏼നാളെ സംസ്ഥാനത്താകെ കടകള്‍ അടച്ച്‌ പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍

📰✍🏼ഫരീദാബാദില്‍ കൊല്ലപ്പെട്ട നികിതാ തോമറെന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബല്ലഭ്ഗഡില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

📰✍🏼ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സീന്‍ (കോ വാക്‌സീന്‍) അടുത്ത വര്‍ഷം പകുതിയോടെ എത്തിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

📰✍🏼10 വര്‍ഷത്തിലേറെ സര്‍വീസുള്ള 1700 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു നിയമോപദേശം തേടി കെ.എസ്.ആര്‍.ടി.സി.

📰✍🏼ഒരു റവന്യു ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന എനിവെയര്‍ രജിസ്ട്രേഷന്‍ സമ്ബ്രദായം ഇന്നു മുതല്‍ .

📰✍🏼ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിനം. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

📰✍🏼ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. 

📰✍🏼പ്ല​സ്​ വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍​ക്ക്​ വി​ക്ടേ​ഴ്സ്​ ചാ​ന​ല്‍/ വെ​ബ്​​സൈ​റ്റ്​ വ​ഴി തി​ങ്ക​ളാ​ഴ്​​ച​ തു​ട​ക്ക​മാ​കും

📰✍🏼ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ്.

📰✍🏼ഈ​ന്ത​പ്പ​ഴ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

📰✍🏼തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

📰✍🏼വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

📰✍🏼നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️ന്യൂസിലന്‍ഡില്‍ മന്ത്രിയായി മലയാളിയും. പ്രിയങ്കാ രാധാകൃഷ്‌നാണ് ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത്.

📰✈️യുകെ-യില്‍ കോവിഡ് കേസുകള്‍ 10 ലക്ഷം കവിഞ്ഞ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 2 വരെ രണ്ടാമതും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

📰✈️ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ക്വാറന്റൈനില്‍.

📰✈️തു​ര്‍​ക്കി ഭൂകമ്ബത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 71 ആ​യി. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 900 ആ​യി ഉ​യ​ര്‍​ന്നു. 

📰✈️അമേരിക്കയില്‍ ചൊവ്വാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്.

📰✈️ചൈനയുടെ നയങ്ങളെല്ലാം അല്‍ ഖായ്ദയുടേതിന് സമാനമായ അടിച്ചമര്‍ത്തല്‍ രീതിയെന്ന ആരോപണവുമായി ചരിത്രകാരന്മാര്‍ രംഗത്ത്.

📰✈️ഗില്‍ഗിത്- ബാള്‍ട്ടിസ്ഥാന് പ്രവിശ്യാപദവി നല്‍കുന്നതായുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം അവരുടെ അനധികൃത കയ്യേറ്റം മറച്ചുവയ്ക്കാനാണെന്ന് ഇന്ത്യ.

📰✈️ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​ന്‍റെ അ​തി​ര്‍​ത്തി സു​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മരിച്ചത് .

📰✈️സൗദിയില്‍ വേതന സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരശേഖരണത്തിന്‍റെ രണ്ടാംഘട്ടത്തിന് മന്ത്രാലയം തുടക്കം കുറിച്ചു. 

🥉🏏🏑🥍🏸⚽🏅

കായിക വാർത്തകൾ

📰🏏 ചെന്നൈക്കും , കൊൽക്കത്തക്കും ജയം, രാജസ്ഥാനും പഞ്ചാബും പ്ളേ ഓഫ് കാണാതെ പുറത്ത്

📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസനൽ യുണൈറ്റഡിനെ ഒറ്റ ഗോളിന് തോൽപ്പിച്ചു. ടോട്ടൻഹാം, സൗത്താപ്ടൺ, ന്യൂ കാസിൽ ടീമുകൾക്കും ജയം

📰⚽മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഏഥന്‍ ഗാള്‍ബ്രെയ്ത് ക്ലബില്‍ പുതിയ കരാര്‍ ഒപ്പുവെച്ചു. 

 

LEAVE A REPLY

Please enter your comment!
Please enter your name here