ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ നവംബർ 30 ശേഷം മാത്രം

0
66

ന്യൂ ഡല്‍ഹി : ഇന്ത്യയില്‍ നിന്നും രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടനില്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് ന​വം​ബ​ര്‍ 30 വ​രെ നീ​ട്ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍‌ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അറിയിച്ചു. വി​ല​ക്ക് നീ​ട്ടി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ നി​ല​വി​ലു​ള്ള​തു പോ​ലെ തു​ട​രുമെന്നു അറിയിപ്പില്‍ പറയുന്നു.

 

മാ​ര്‍​ച്ച്‌ 23 മുതലാണ് ഇന്ത്യയില്‍ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍‌​ക്ക് രാ​ജ്യ​ത്ത് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വ​ന്ദേ ഭാ​ര​ത് മി​ഷ​നു കീ​ഴി​ല്‍ പ്ര​ത്യേ​ക രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ മെ​യ് മു​ത​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു.മെ​യ് 25 മു​ത​ല്‍ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ജൂ​ലൈ മു​ത​ല്‍ എ​യ​ര്‍ ബ​ബി​ള്‍ സം​വി​ധാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തി​വ​ന്നി​രു​ന്നു. ഈ ​സ​ര്‍​വീ​സു​ക​ള്‍ തു​ട​രും. യു​എ​സ്, ഫ്രാ​ന്‍​സ്, യു​കെ, യു​എ​ഇ, കെ​നി​യ, ഭൂ​ട്ടാ​ന്‍ എ​ന്നി​ങ്ങ​നെ 18 രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ എ​യ​ര്‍ ബ​ബി​ള്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. ഈ ​ക​രാ​ര്‍ പ്ര​കാ​രം ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും എ​യ​ര്‍​ലൈ​നു​ക​ള്‍​ക്ക് പ്ര​ത്യേ​ക വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താം.

LEAVE A REPLY

Please enter your comment!
Please enter your name here