കൂടുതൽ വിസ ഇളവുകളുമായി കേന്ദ്ര സർക്കാർ

0
72

ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് ​വരു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.ഇനി ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരം ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാം.

 

ഇന്ത്യയിലേക്കു വരാനും തിരികെ പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വീസ, യാത്ര നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇലക്‌ട്രോണിക് വീസ, ടൂറിസ്റ്റ് വീസ, മെഡിക്കല്‍ വീസ എന്നിവ ഒഴികെ മറ്റെല്ലാ വീസകളുടെയും കാലാവധി എത്രയും പെട്ടെന്ന് നീട്ടിനല്‍കാനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here