പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :40,268,929
മരണ സംഖ്യ :1,118,299
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 74,442 രോഗികൾ, 1033 മരണങ്ങൾ
ഇതുവരെ ആകെ രോഗം ബാധിച്ചത് :7,548,238 പേർക്ക്
ആകെ മരണമടഞ്ഞത് :114,642 പേർ
📰✍🏻 കേരളത്തിൽ 7631 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.6685 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 723 പേരുടെ ഉറവിടം വ്യക്തമല്ല, 22 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 1161 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏻രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 685
കൊല്ലം – 540
പത്തനംതിട്ട – 179
ഇടുക്കി – 162 .
കോട്ടയം – 514 .
ആലപ്പുഴ – 385 .
എറണാകുളം – 730 .
മലപ്പുറം – 1399 .
പാലക്കാട് – 342 .
തൃശൂര്‍ – 862 .
കണ്ണൂര്‍- 462 .
വയനാട് – 144 .
കോഴിക്കോട് – 976 .
കാസര്‍കോട് – 251 .
📰✍🏻രാജ്യത്ത് ചിലയിടങ്ങളില്‍ സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.
📰✍🏻അസം-മിസോറം അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയോടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
📰✍🏻കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 7,012 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 8,344 പേര്‍ രോഗമുക്തി നേടുകയും 51 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു
📰✍🏻ആന്ധ്രാപ്രദേശില്‍ ഇന്നലെ 3,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,83,132 ആയി .
📰✍🏻കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 9,060 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു . ഇന്നലെ 11,204 പേര്‍ രോഗമുക്തി നേടുകയും 150 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
📰✍🏻മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും. കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കുക. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത്, ഈന്തപ്പഴ-മതഗ്രന്ഥവും വിതരണം ചെയ്യലുകള്‍ സംബന്ധിച്ച കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നത്.
📰✍🏻വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
📰✍🏻ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് 9006 കോടി രൂപ ലഭിക്കും. 2021 ജനുവരി വരെയുള്ള കണക്കു പ്രകാരമാണിത്. ഐ.ജി.എസ്.ടി വഴി 834 കോടി രൂപ കൂടി ഈ ആഴ്ച കിട്ടിയേക്കും
📰✍🏻രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം.
📰✍🏻തമിഴ്‌നാട്ടില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 3,914 പേര്‍ക്ക്. 90,286 സാമ്ബിളുകളാണ് പരിശോധിച്ചത്. നിലവില്‍ 39,121 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 4,929 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 56 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.
📰✍🏻രാത്രി സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 10,200 സ്റ്റോപ്പുകളും നിര്‍ത്തലാക്കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ.ഡിസംബര്‍ ആദ്യത്തോടെ പദ്ധതിയുടെ പൂര്‍ണ രൂപം പ്രഖ്യാപിച്ചേക്കും.ഇതനുസരിച്ച് 360 പാസഞ്ചര്‍ ട്രെയിനുകള്‍ മെയില്‍, എക്സ്പ്രസ് ട്രെയിനുകളായി ഉയര്‍ത്തും. 120 മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ നിലവാരത്തിലേക്ക് മാറും.
📰✍🏻ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ദം ചെലുത്തി മാണിയുടെ പിന്തുണ നേടുകയായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ ലക്ഷ്യമെന്നും അന്തരിച്ച സി എഫ് തോമസ് അധ്യക്ഷനായ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
📰✍🏻പുതിയ ഉപഭോക്തൃ വിലസൂചികയിലെ മാറ്റത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെയും സംഘടിതമേഖലയിലെ ജീവനക്കാരുടെയും വേതനം വര്‍ദ്ധിക്കുമെന്ന വാര്‍ത്തകള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം നിഷേധിച്ചു.
📰✍🏻സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം യു.പി സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
📰✍🏻ബിഹാറില്‍ തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച നിതീഷ് കുമാറിന് വിശ്രമിക്കാന്‍ സമയമായെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും.
📰✍🏻കോണ്‍സുലേറ്റിലെ സെക്രട്ടറിയെന്ന നിലയില്‍ 2016 മുതല്‍ സ്വപ്‌ന സുരേഷിനെ അറിയാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എം. ശിവശങ്കര്‍ നല്‍കിയ മൊഴി പുറത്ത്.
📰✍🏻തെലങ്കാനയില്‍ രണ്ടു ദിവസത്തിനുശേഷം മഴ കനത്തതോടെ ഹൈദരാബാദില്‍ വീണ്ടും വെള്ളപ്പൊക്കം. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയില്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറി. വീടിന്റെ ചുവര്‍ ഇടിഞ്ഞുവീണ് ആറു വയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു.
📰✍🏻രാജ്യത്തിന്റെ ഓരോ തരി മണ്ണും കാത്തു സൂക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ആര്‍ക്കും അത് കൈക്കലാക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
📰✍🏻പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തിയ ശൗര്യ ചക്ര ജേതാവ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
📰✍🏻ജനാധിപത്യം ഇന്ന് ഏറ്റവും ദുര്‍ഘടമായ പാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് നീതി നടപ്പാകും വരെ താനും പാർട്ടിയും പോരാടുമെന്നും സോണിയ കൂട്ടി ചേർത്തു.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️തിരഞ്ഞെടുപ്പില്‍ തോറ്റു പോയാല്‍ രാജ്യം വിട്ടേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
📰✈️ചെെനയില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ സജീവമായ കൊറോണ വൈറസിനെ കണ്ടെത്തി
📰✈️സമാധാന ഉടമ്ബടി ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സഹകരണം ഉറപ്പാക്കുന്നതിനായി ബഹ്‌റൈന്‍, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി.
📰✈️പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇറാനെതിരെ ഐക്യരാഷ്‌ട്ര സഭഏര്പ്പെടുത്തിയ ആയുധ ഉപരോധം അവസാനിച്ചു. ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ടാങ്കുകളും യുദ്ധവിമാനങ്ങളും അടക്കം വാങ്ങാന്‍ ഇറാന് സാധിക്കും.
📰✈️മനുഷ്യ ചര്‍മ്മത്തില്‍ കോവിഡ് വൈറസിന് ഒമ്ബത് മണിക്കൂര്‍ നില നില്‍ക്കാന്‍ കഴിയുമെന്ന് പഠനം.ജപ്പാനിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍
📰✈️നവരാത്രി ആശംസ നേര്‍ന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും. തിന്മയുടെ മേല്‍ നന്മ വിജയിക്കട്ടെയെന്നും എല്ലാവര്ക്കും നല്ല അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ബൈഡന് പറഞ്ഞു.നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്തോഷപ്രദമായ ആശംസകള്‍ നേരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു.
📰✈️വിയറ്റ്‌നാമില്‍ മണ്ണിടിച്ചിലില്‍ 22 സൈനികരെ കാണാതായി.വിയറ്റ്‌നാമിലെ മധ്യ പ്രവിശ്യയായ ക്വാങ് ട്രിയിലിലാണ് ദുരന്തം സംഭവിച്ചത്, ഇതേദിവസം തന്നെ മറ്റൊരു മണ്ണിടിച്ചിലില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്
📰✈️കൊറോണ വാക്സിനുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കാന്‍ അന്താരാഷ്ട്ര വ്യാപാര നിബന്ധനകളില്‍ ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും.
📰✈️ഫൈനല്‍ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികള്‍ക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
📰✈️ചൈനീസ് സേനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമേരിക്കയില്‍ ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം അമേരിക്കക്കാരെ ചൈനയില്‍ തടഞ്ഞുവയ്ക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
📰✈️അര്‍മേനിയക്കും അസര്‍ബൈജാനും ഇടയിലുള്ള രണ്ടാം വെടിനിര്‍ത്തല്‍ ശ്രമവും പരാജയമെന്ന് റിപ്പോര്‍ട്ട്.
🥉🏏🏑🏸🥍⚽🎖️
കായിക വാർത്തകൾ
📰🏏 ഐ പി എല്ലിൽ സൂപ്പർ ഓവർ സൺഡെ: ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത ഹൈദരാബാദിനെ സൂപ്പർ ഓവറിൽ മറി കടന്നു. രണ്ടാം മത്സരത്തിൽ പഞ്ചാബ് മുംബെ യെ തോൽപ്പിച്ചത് രണ്ടാം സൂപ്പർ ഓവറിൽ .
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലെസ്റ്ററിനെ അട്ടിമറിച്ച് ആസ്റ്റൺ വില്ല , ടോട്ടൻഹാം – വെസ്റ്റ് ഹാം, ക്രിസ്റ്റൽ പാലസ് – ബ്രൈറ്റൺ , ഷെഫീൽഡ് – ഫുൾ ഹാം മത്സരങ്ങൾ സമനിലയിൽ
📰⚽ സീരി എ: റോമക്ക് തകർപ്പൻ ജയം പാർമ ഉഡാനീസിനോട് തോറ്റു.
📰⚽ഫ്രഞ്ച് ലീഗ് വൺ ക്ലബായ ഒളിമ്പിക് ലിയോണിൽ അഞ്ചുവർഷകാലം ബൂട്ടുകെട്ടിയിട്ടുള്ള ബക്കറി കോണെന്ന ആഫ്രിക്കൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതായി റിപ്പോർട്ട്
📰🏏പാകിസ്ഥാന്‍ താരം ഉമര്‍ ഗുല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36കാരനായ ഉമര്‍ ഗുല്‍ പാക്കിസ്ഥാനെ 60 ടി20 കളിലും 130 ഏകദിനങ്ങളിലും 47 ടെസ്റ്റുകളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. എല്ലാ ക്രിക്കറ്റ് ഫോര്‍മ്മാറ്റുകളിലുമായി 427 ഇന്റര്‍നാഷ്ണല്‍ വിക്കറ്റുകളാണ് ഉമര്‍ ഗുല്‍ സ്വന്തം പേരിലാക്കിയിട്ടുള്ളത്
📰🏏പാകിസ്‌താനില്‍ പര്യടനം നടത്താന്‍ സമ്മതം മൂളി ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. 15 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഇംഗ്ലണ്ട് പാക് പര്യടനം നടത്തുന്നത്.
📰⚽മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിര താരം പോള്‍ പോഗ്ബയുടെ കരാര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടി.