ഭോപ്പാല്‍: മധ്യപ്രദേശിലെ 28 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പെന്‍ഷന്‍ പദ്ധതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഉപദേശപ്രകാരമുള്ള വികസന പദ്ധതി, താങ്ങുവില ഉറപ്പാക്കി കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, വൈദ്യുതി ചാര്‍ജ് കുറയ്ക്കും, പലിശ രഹിത കാര്‍ഷിക വായ്പകള്‍ അനുവദിക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
നവംബര്‍ മൂന്നിന് 20 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി ജനങ്ങളെ പറ്റിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആരോപിച്ചു.