വെല്ലിങ്ടണ്‍: ന്യൂസീലാന്‍ഡ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി പ്രധാനനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. കൊവിഡ് മഹാമാരി ബാധിച്ച സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സമത്വം ഉറപ്പാക്കാനും തന്റെ വിജയം ഉപയോഗിക്കുമെന്ന് ജസിന്‍ഡ പറഞ്ഞു.
കുറേയേറെ ജോലികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും അവര്‍ വ്യക്തമാക്കി. വിജയം ഉറപ്പാക്കിയ ശേഷം ഓക്ലാന്‍ഡില്‍ സംസാരിക്കുകയായിരുന്നു ജസിന്‍ഡ. കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മികച്ച അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആകെ രേഖപ്പെടുത്തിയ 87 ശതമാനം വോട്ടില്‍ ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടിക്ക് 49 ശതമാനം വോട്ട് ലഭിച്ചു.പ്രതിപക്ഷത്തുള്ള നാഷണല്‍ പാര്‍ട്ടിക്ക് ലഭിച്ചത് 27 ശതമാനം വോട്ട് മാത്രമാണ്.