മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,552 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15,54,389ആയി. നിലവില്‍ 1,96,288 പേരാണ് ചികിത്സയിലുള്ളത്.
158 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 40,859 ആയി. 2.63ശതമാനമാണ് മരണനിരക്ക്.
സംസ്ഥാനത്ത് 19,517 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 13,16,769 ആയി. 84.71 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.