കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം പാര്‍ട്ടി എല്‍.ഡി.എഫില്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ. മാണി ആണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
തുടര്‍ന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നല്‍കിയ ശേഷമാണ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. രാവിലെ പാര്‍ട്ടി നേതാക്കള്‍ കെ.എം മാണിയുടെ സ്മൃതി മണ്ഡപത്തില്‍ എത്തി പ്രാര്‍ഥന നടത്തി.
മാണി സാറിനെയും തന്നേയും പാര്‍ട്ടി നേതാക്കളേയും യു.ഡി.എഫ് അപമാനിച്ചെന്ന് ജോസ് കെ. മാണി പറഞ്ഞു. ഒരു പഞ്ചായത്തിന്‍റെ പേരില്‍ യു.ഡി.എഫില്‍ നിന്നും പുറത്താക്കി.പല ആവശ്യപ്പെട്ടിട്ടും ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല.
പാല ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ ചതിച്ചു. നിയമസഭക്ക് അകത്തും അപമാനിച്ചു. മാണിസാറിന് വീട് മ്യൂസിയം ആക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടയം ലോക്സഭാ സീറ്റിനും അവകാശം ഉന്നയിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യു.ഡി.എഫിനൊപ്പം ഇല്ലായെന്ന് ജോസ് കെ. മാണി പറഞ്ഞു.
മതേതര വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ ഇടതു മുന്നണിക്ക് സാധിച്ചു. ഇടതുപക്ഷ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.