സംസ്ഥാന ചലചിത്ര അവാർഡുകൾ 14 ന് പ്രഖ്യാപിക്കും

0
74

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനം വരുന്ന 14 ന് നടക്കും. സാധാരണ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ മത്സരരം​ഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.നിവിന്‍ പോളി( മൂത്തോന്‍), സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍, വികൃതി.ഡ്രൈവിങ്ങ് ലൈസന്‍സ്, ), മമ്മൂട്ടി (ഉണ്ട, മാമാങ്കം), മോഹന്‍ലാല്‍ (മരക്കാര്‍, ലൂസിഫര്‍) ആസിഫ് അലി( കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന്‍ നി​ഗം (കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്ക്) എന്നിവരുടെ പേരുകളാണ് മികച്ച നടനുള്ള വിഭാ​ഗത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

 

ബി​ഗ് ബജറ്റ് ചിത്രങ്ങളായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം (പ്രിയദര്‍ശന്‍) ലൂസിഫര്‍ (പ്രിഥ്വിരാജ്) മാമാങ്കം (എം.പത്മകുമാര്‍) എന്നിവയും മത്സരരം​ഗത്തുണ്ട്. ഉണ്ട(ഖാലിദ് റഹ്മാന്‍)പതിനെട്ടാം പടി (ശങ്കര്‍ രാമകൃഷ്ണന്‍) തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (എ.ഡി.ഗിരീഷ്) കുമ്ബളങ്ങി നൈറ്റ്സ് (മധു സി.നാരായണന്‍) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് (ആഷിക്ക് അബു) വെയില്‍മരങ്ങള്‍ (‍ഡോ.ബിജു) കോളാമ്ബി (ടി.കെ.രാജീവ്കുമാര്‍) പ്രതി പൂവന്‍കോഴി (റോഷന്‍ ആന്‍ഡ്രൂസ്)ഉയരെ(മനു അശോകന്‍)ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ (രതീഷ് പൊതുവാള്‍)അമ്ബിളി (ജോണ്‍ പോള്‍ ജോര്‍ജ്) ഡ്രൈവിങ് ലൈസന്‍സ് (ജീന്‍ പോള്‍ ലാല്‍) തെളിവ്(എം.എ.നിഷാദ്) ഫൈനല്‍സ് (പി.ആര്‍.അരുണ്‍) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) മൂത്തോന്‍(ഗീതു മോഹന്‍ദാസ്) സ്റ്റാന്‍ഡ് അപ്പ് (വിധു വിന്‍സന്റ്) സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുല്‍ റിജി നായര്‍) ബിരിയാണി (സജിന്‍ ബാബു) തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here