മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ 600 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ

0
8

മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ 600 ലിറ്റർ പോണ്ടിച്ചേരി ലേബൽ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. പിടികൂടിയത് അടുത്തകാലത്ത് അട്ടപ്പാടിയിലെ ഏറ്റവും വലിയ മദ്യ ശേഖരം

അട്ടപ്പാടിയിൽ വൻ മദ്യ ശേഖരം പിടി കൂടി. 600 ലിറ്റർ പോണ്ടിച്ചേരി മദ്യമാണ് അഗളി എക്‌സൈസ് സംഘം പിടികൂടിയത്. കോട്ടത്തറയിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീടിന് മുൻപിൽ നിർത്തിയിട്ട എക്സ് യു വി വാഹനത്തിൽ നിന്നാണ് മദ്യ ശേഖരം കണ്ടെത്തി പിടികൂടിയത്.

മദ്യനിരോധന മേഖല എന്നവകാശപ്പെടുന്ന അട്ടപ്പാടിയെ മദ്യംകൊണ്ട് നിറയ്ക്കുന്ന സംഘത്തെയാണ് ആ വാഹന പരിശോധനയിൽ അട്ടപ്പാടിയിലെ എക്സൈസ് സംഘം കണ്ടെത്തിയത്. ഒന്നും രണ്ടുമല്ല 600 ലിറ്റർ പോണ്ടിച്ചേരി മദ്യമാണ് എക്സൈസ് പിടികൂടിയത്.

വൈകുന്നേരം 5.30 മണിയോടെയാണ് മദ്യ ശേഖരവും പ്രതികളെയും അവരുടെ വാഹനവും കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ചെമ്മണ്ണൂർ സ്വദേശി വിൽ‌സൺ (26) കള്ളമല സ്വദേശി മനു സി.പി എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും വലിയ മദ്യ ശേഖരമാണ് അഗളി എക്‌സൈസ് പിടികൂടിയത്.
മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഓഫീസ് എക്സൈസ് ഇൻസ്‌പെക്ടർ എം യൂനസ്, എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ ഹംസ, എക്സൈസ് ഓഫീസർ അബ്ദുറഹ്മാൻ, എക്സൈ ഡ്രൈവർ ഷാജിർ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here