ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: തനിക്കെതിരെ നടക്കുന്നത് കുപ്രചാരണമെന്ന് MLA പി.ടി തോമസ്

0
109

കൊച്ചി: എറണാകുളത്ത് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്ത സംഭവത്തില്‍ തനിക്കെതിരെ പ്രചരിക്കുന്നത് അനാവാശ്യ ആരോപണങ്ങളെന്ന് പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇടപ്പള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവായ ദിനേശന്റെ കുടുംബം 40 വര്‍ഷമായി മൂന്നു സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തര്‍ക്കത്തിലായിരുന്നു. തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മക്കളായ രാജീവനും ദിനേശനും ഡിവിഷന്‍ കൗണ്‍സിലര്‍ നിര്‍ദേശിച്ചതനുസരിച്ച്‌ സ്ഥലം എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ മാസം തന്റെ ഓഫിസില്‍ എത്തിയിരുന്നു. ഇവരുടെ സഹോദരന്‍ ബാബു എന്ന ജയചന്ദ്രന്‍ 2001 ല്‍ താന്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ തന്റെ ഡ്രൈവറായി കുറച്ചു കാലം ജോലി ചെയ്തിരുന്നു.സി ഐ ടി യു നേതാവായിരുന്ന കെ കെ രവീന്ദ്രനാഥിന്റെ സഹോദരിയുടെ കുടികിടപ്പുകാരായിരുന്നു ഇവരുടെ കുടുംബം.ഈ സ്ഥലം 1998ല്‍ രാമകൃഷ്ണന്‍ എന്നയാള്‍ വിലയ്ക്ക് വാങ്ങിയ ശേഷം കുടികിടപ്പുകാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടു.വിഷയം പരിഹരിക്കാന്‍ ഇവര്‍ പലവട്ടം സിപിഎം നേതൃത്വത്തെ സമീപിച്ച്‌ ചര്‍ച്ച നടത്തിയിട്ടും പരിഹരിക്കപ്പെട്ടിരുന്നില്ല.തുടര്‍ന്നാണ് എംഎല്‍എയായ തന്നെ സമീപിച്ചത്.ഇവരുടെ അഭ്യര്‍ഥന പ്രകാരം രാമകൃഷ്ണന്‍ തന്നെ വിളിക്കുകയും പരാതിക്കാരുടെ വീട്ടില്‍വെച്ച്‌ ഈ മാസം രണ്ടിന് വാര്‍ഡ് കൗണ്‍സിലര്‍,സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം ഇവരുടെ അമ്മയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിരുന്നു.മാതാവ് തങ്കമണി ദിനേശന്‍,മക്കളായ രാജീവന്‍,ദിനേശന്‍ എന്നിവര്‍ക്ക് യഥാക്രമം 38 ലക്ഷം,25 ലക്ഷം,17 ലക്ഷം എന്നിങ്ങനെ 500 രൂപയുടെ മൂന്നു മുദ്രപത്രത്തില്‍ കരാര്‍ വെച്ച്‌ അവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയെന്നതായിരുന്നു ധാരണ.കരാര്‍ എഴുതാനുള്ള ഉത്തരവാദിത്വം രാജീവനെ ചുമതലപെടുത്തി.

 

ഇന്നലെ പ്രശ്‌ന പരിഹാരത്തിനായി അവരുടെ വീട്ടില്‍ കൂടി വീണ്ടും ചര്‍ച്ച ചെയ്യാനും തിരൂമാനിച്ചിരുന്നു. ഇന്നലെ വാര്‍ഡാ കൗണ്‍സിലര്‍, സിപിഎംബ്രാഞ്ച് സെക്രട്ടറി ,രാജീവന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കം 15 പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ കരാര്‍ താന്‍ വായിക്കുകയും എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ അംഗീകരിക്കാമെന്ന് പറയുകയും ചെയ്തു തുടര്‍ന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്തു.പണം മാതാവായ തങ്കമണിക്ക് കൈമാറാന്‍ അവരെ രാമകൃഷ്ണന്‍ ഒരു ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു.തുടര്‍ന്ന് താന്‍ കാറില്‍ കയറി പോകാന്‍ തുടങ്ങുമ്ബോള്‍ ഏതാനും പേര്‍ അവിടേയ്ക്ക് വരുന്നത് കണ്ടു. തങ്ങള്‍ ഇന്‍കം ടാക്‌സ് കാരാണ് എന്നാണ് അവര്‍ പറഞ്ഞത്.തുടര്‍ന്ന് തങ്ങള്‍ ചര്‍ച്ച നടത്തിയ വീട്ടിലേക്ക് അവര്‍ കയറിപോകുകയും ചെയ്തു.

 

500 രൂപയുടെ മുദ്രപത്രത്തിലാണ് കരാറുണ്ടാക്കിയത്. നല്‍കിയ പണം കള്ളപ്പണമോ കുഴല്‍പണമോ ആണെങ്കില്‍ ബന്ധപ്പെട്ടവരുടെ പേരില്‍ ശക്തമായ നടപടി വേണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.താന്‍ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല.നിരാശ്രയരായ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ പ്രശ്‌ന പരിഹാരത്തിനാണ് താന്‍ ശ്രമിച്ചത്. അത് തെറ്റാണെന്ന് താന്‍ കരുതുന്നുമില്ല.പണിടപാടില്‍ പി ടി തോമസ് എംഎല്‍എയുടെ ബന്ധം ആദായനികുതി വകുപ്പ് പരിശോധിക്കുന്നു. റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പി ടി തോമസ് സ്ഥലത്ത് നിന്നും പോയി എന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here