ഇന്ത്യ ഇനി ടെക്നോളജി വാങ്ങുന്ന രാജ്യമല്ല, ടെക്നോളജി ഉണ്ടാക്കി ലോകത്തിന് കൊടുക്കുന്ന രാജ്യമാണ്!

0
3

ഫോണിൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ 5 മിനിറ്റ് എടുക്കും, ചിലപ്പോൾ നെറ്റ് സ്ലോ ആയാൽ 10 മിനിറ്റും.

ഇനി നമ്മൾ ബട്ടൺ അമർത്തി കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും സിനിമ ഡൗൺലോഡ് ആകാൻ പോകുന്നു.

അതാണ് ബെംഗളൂരുവിലെ JNCASR ലെ ശാസ്ത്രജ്ഞർ ഉണ്ടാക്കിയ പുതിയ ചിപ്പിന്റെ പവർ.

പേര് : സിലിക്കൺ ഫോട്ടോണിക് ചിപ്പ്!

ലളിതമായി പറഞ്ഞാൽ ഡാറ്റ കൊണ്ടുപോകുന്ന ഒരു ചെറിയ പാതയാണ് ഇത്. നമ്മുടെ വീട്ടിൽ വെള്ളം പോകുന്നത് പൈപ്പിലൂടെയാണ്, അതുപോലെ ഡാറ്റ പോകുന്നത് ഈ ചിപ്പിലൂടെയാണ്. പഴയ ചിപ്പുകൾ ഡാറ്റ കൊണ്ടുപോയിരുന്നത് വൈദ്യുതി വഴിയാണ്. ഈ ചിപ്പ്, ഡാറ്റ കൊണ്ടു പോകുന്നത് വെളിച്ചം വഴിയാണ്.
വൈദ്യുതിയെക്കാൾ എത്രയോ വേഗതയാണ് വെളിച്ചത്തിന്. അതുകൊണ്ടാണ് ഈ ചിപ്പിന് ഇത്രയും സ്പീഡ് കിട്ടുന്നത്. 100 Gbps, അതായത് സെക്കൻഡിൽ 100 ജിഗാബിറ്റ്.

നിങ്ങളുടെ വീട്ടിലെ വൈഫൈയിൽ 1 GB സിനിമ ഡൗൺലോഡ് ആകാൻ 3,4 മിനിറ്റ് എടുക്കുമെങ്കിൽ ഈ ചിപ്പിൽ അതൊഒരു സെക്കൻഡിൽ താഴെ മതി. ഒരു 5 GB HD സിനിമ 4 സെക്കൻഡിൽ താഴെ കൊണ്ട് ഡൗൺലോഡ് ആകും.

ഒരു ബാരിയർ കടക്കുമ്പോൾ വെറും
1 മുതൽ 2 ശതമാനം മാത്രമാണ് സിഗ്നൽ നഷ്ടം. രണ്ട് ബാരിയർ കടന്നാലും
2 മുതൽ 3 ശതമാനം മാത്രം.

നിങ്ങൾ വീട്ടിൽ വൈഫൈയിൽ നിന്ന് ദൂരെ മുറിയിൽ പോകുമ്പോൾ നെറ്റ് സ്ലോ ആകും, അതാണ് സിഗ്നൽ നഷ്ടം. ഈ ചിപ്പിൽ ദൂരെ പോയാലും സ്പീഡ് അതുപോലെ തന്നെ കിട്ടും.

ഇനി വരുന്നത് 6G കാലമാണ്. 6G എന്ന് പറഞ്ഞാൽ വെറും ഫോണിൽ നെറ്റ് സ്പീഡ് കൂടുന്നത് മാത്രമല്ല.

ഒരു ഉദാഹരണം പറയാം, ഡൽഹിയിൽ ഇരിക്കുന്ന ഒരു ഡോക്ടർ, കേരളത്തിൽ കിടക്കുന്ന ഒരു രോഗിയെ റോബോട്ട് വെച്ച് ഓപ്പറേഷൻ ചെയ്യുന്നത് ഓർക്കൂ. അതിന് ഒരു സെക്കൻഡ് പോലും താമസം പാടില്ല. അല്ലെങ്കിൽ ജീവൻ പോകും.

അതുപോലെ ഡ്രൈവർ ഇല്ലാത്ത കാർ, റോഡിൽ ഒരു കുട്ടി ചാടിയാൽ കാർ ഒരു സെക്കൻഡിൽ തീരുമാനമെടുക്കണം.

ഇതൊക്കെ നടക്കണമെങ്കിൽ ഇതുപോലെ സ്പീഡ് കൂടിയ, താമസം ഇല്ലാത്ത ചിപ്പുകൾ വേണം. അതാണ് ഈ ചിപ്പ്.

ഇത് കണ്ട് പിടിച്ചത് ഒരു വിദേശ കമ്പനിയല്ല, ഇത് നമ്മുടെ നാട്ടിലെ ശാസ്ത്രജ്ഞരാണ്.

സ്ഥാപനം : JNCASR, ബെംഗളൂരു. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്ഥാപനം.

ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത് :ഡോ. അഭിഷേക് കുമാർ. JNCASR ലെ അസിസ്റ്റന്റ് പ്രൊഫസർ, Meta Optics Laboratory – MetoLab-ന്റെ തലവൻ.

പ്രധാന ഗവേഷകർ : സമീന മുള്ള, സംഗ്രാം കുമാർ സാധു. ഇവർ രണ്ടുപേരുമാണ് ജോയിന്റ് ഫസ്റ്റ് ഓതേഴ്സ്. കൂടെ IISER കൊൽക്കത്ത, IIT ബോംബെ, സിംഗപ്പൂരിലെ ASTAR, ഫ്രാൻസിലെ University of Lille എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു.

ഈ ഗവേഷണം പ്രസിദ്ധീകരിച്ചത് ലോകപ്രശസ്ത ജേണലായ Advanced Materials ലാണ്. 2026 നവംബർ 4 ന് PIB ഇത് ഔദ്യോഗികമായി പുറത്തുവിട്ടു.

ഇതുവരെ ഇതുപോലുള്ള ചിപ്പുകൾക്ക് നമ്മൾ വിദേശ രാജ്യങ്ങളെ നോക്കിയിരുന്നു. അമേരിക്ക തരുമോ, ചൈന തരുമോ എന്ന്. ഇപ്പോൾ നമ്മൾ സ്വന്തമായി ഉണ്ടാക്കി, ബെംഗളൂരുവിലെ ഒരു ലാബിൽ നിന്ന്.

ഇത് വെറും ഒരു ഗവേഷണമല്ല, ഇത് ഭാവിയിലെ 6G യുടെ അടിത്തറയാണ്. ഇന്ത്യ സ്വയം പര്യാപ്തതയിലേക്ക് നടക്കുന്നതിന്റെ തെളിവാണ്.

ഒരു ദിവസം നിങ്ങളുടെ ഫോണിൽ 6G വരുമ്പോൾ അതിനുള്ളിൽ ഈ ചിപ്പിന്റെ സാങ്കേതികവിദ്യ ഉണ്ടാകും, അന്ന് നിങ്ങൾക്ക് അഭിമാനത്തോടെ പറയാം, “ഇത് ഇന്ത്യ ഉണ്ടാക്കിയതാണ്” എന്ന്.

ഇന്ത്യ ഇനി ടെക്നോളജി വാങ്ങുന്ന രാജ്യമല്ല, ടെക്നോളജി ഉണ്ടാക്കി ലോകത്തിന് കൊടുക്കുന്ന രാജ്യമാണ്!

LEAVE A REPLY

Please enter your comment!
Please enter your name here