സ്റ്റോക്കോം: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരം നേടി അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്. അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ പ്രമുഖ മുഖമാണ് ലൂയിസ് ഗ്ലക്. 12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഇവര്‍ കേംബ്രിജിലാണു താമസം. 1992ല്‍ പ്രസിദ്ധീകരിച്ച ‘ദ് വൈല്‍ഡ് ഐറിസ്’ എന്ന കവിതാ സമാഹാരം ഏറെ പ്രിയപ്പെട്ടതാണെന്നു ലൂയിസ് ഗ്ലക് പറഞ്ഞിട്ടുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലിഷ് പ്രഫസറായ ഈ എഴുത്തുകാരി നേരത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.