M3M ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരം ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാം സ്ഥാനത്തെത്തിയത്. അദാനി കുടുംബത്തിന്റെ മൊത്തം സമ്പത്ത് ഏകദേശം 12.3 ലക്ഷം കോടിയായി ഉയർന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന അദാനിയുടെ തിരിച്ചുവരവിന് അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തിലുണ്ടായ വർധനയും ആസ്തികളുടെ വളർച്ചയും പ്രധാന കാരണങ്ങളായി.
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27 പുതിയ ശതകോടീശ്വരന്മാർ കൂടി പട്ടികയിൽ ഇടംപിടിച്ചതായാണ് റിപ്പോർട്ട്. വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള സംരംഭകരുടെ സമ്പത്തിൽ ഉണ്ടായ വർധനയാണ് പുതിയ ശതകോടീശ്വരന്മാരുടെ എണ്ണവും രാജ്യത്തെ ആകെ സമ്പന്നരുടെ സമ്പത്തും ഉയരാൻ പ്രധാനമായും കാരണമായത്.









