വാഹനങ്ങളുടെ നിര നീണ്ടതോടെ ടോൾ ഗേറ്റ്തുറപ്പിക്കുകയായിരുന്നു മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും. 10 മിനിറ്റോളം ടോൾ പ്ലാസ പൂർണമായും തുറന്നിട്ടു. സുരേഷ് ഗോപി തൃശൂരിലേക്ക് പോകുംവഴിയായിരുന്നു ഗതാഗതകുരുക്കിൽപ്പെട്ടത്. ഇന്നത്തെ തന്റെ നടപടി അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.2 കിലോമീറ്റർ ദൂരത്തിലാണ് വാഹനങ്ങൾ ബ്ലോക്കായി നിന്നത്.
ഒരു നടപടിക്രമം മാത്രമാണ് അവിടെ ഉണ്ടായത്. അധികാരികമായാണ് അത് ചെയ്തത്. ഇങ്ങനെ തുടരാൻ കഴിയില്ലെന്നും എല്ലാ ഗേറ്റുകളും തുറക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ച് സ്കാൻ ചെയ്യുന്ന ടോൾ പ്ലാസ വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.








