ഇരിട്ടി: ( 02.10.2020) ബിജെപി ദേശീയ നേത്യത്വത്തിനെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. ബിജെപി ദേശീയ, നേതൃത്വത്തിന് സ്വന്തം താല്‍പര്യങ്ങളും സ്ഥാനമോഹവും മാത്രമാണുള്ളതെന്ന് പി പി മുകുന്ദന്‍ പറഞ്ഞു. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എ പി അബ്ദുള്ളക്കുട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്കുള്ള സ്ഥാനകയറ്റത്തില്‍ അദ്ദേഹം പ്രതികരിച്ചത്. കൂടിയാലോചനകള്‍ ഇല്ലാതെയുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് മുകുന്ദന്‍ പറഞ്ഞു.
പ്രത്യയശാസ്ത്ര ദൃഢത ഇല്ലാത്തവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കരുത്. നേതൃസ്ഥാനത്തേക്ക് നാമനിര്‍ദേശം അല്ല തിരഞ്ഞെടുപ്പാണ് വേണ്ടത്.പ്രവര്‍ത്തകരുടെയും പാര്‍ട്ടിയുടെയും താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കണം നേതൃത്വം തീരുമാനങ്ങള്‍ എടുക്കേണ്ടത്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കുള്ള അബ്ദുള്ളക്കുട്ടിയുടെ നിയമനം ഉചിതമായ സമയത്തല്ല.
കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്താനുള്ള സമയം ആയിട്ടില്ല. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ അനുഭവ സമ്ബത്തുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ദേശീയ നേതൃത്വം നല്‍കണം. ശോഭ സുരേന്ദ്രന്റ പ്രശ്നങ്ങള്‍ നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും പി പി മുകുന്ദന്‍ പറഞ്ഞു.