കേരളത്തിൽ ഓണനാളുകളുടെ ചൂടേറുകയാണ്. എന്നാൽ സാധാരണക്കാരന് ഈ ഓണം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന വിലക്കയറ്റം സാധാരണക്കാരനെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. ഓണനാളുകളിൽ പ്രധാനികളായ പച്ചക്കറികൾക്കും പൂക്കൾക്കും മറ്റ് പല സാധാനങ്ങൾക്കും ഇരട്ടി വിലയാണ് ഇന്ന് കേരളത്തിൽ പലയിടത്തും.
വർഷത്തിൽ ഒരു തവണ വസ്ത്രമെടുക്കുന്ന സാധാണക്കാർക്ക് ഇത്തവണ ഓണം ആഘോഷിക്കാൻ കടം മേടിക്കണ്ട അവസ്ഥ വന്നിരിക്കുകയാണ്. തുടർച്ചയായി വരുന്ന വിലക്കയറ്റം മൂലം ജനങ്ങൾക്ക് ഓണത്തിനാവശ്യമായ പല സാധനങ്ങളും വേണ്ടന്നുവെക്കണ്ട അവസ്ഥ വരെ വന്നു.
ഓണക്കാലത്ത് പച്ചക്കറികൾക്ക് വില കൂടുന്നത് പതിവാണെങ്കിലും ഇത്തവണ വിലക്കയറ്റം പിടിവിട്ട അവസ്ഥയിലാണ്. ഓണാഘോഷം ബജറ്റിലൊതുങ്ങില്ലെന്ന് പല ഉപഭോക്താക്കളും പറയുന്നു. ഓണക്കാലത്ത് പച്ചക്കറി വില ഉയർന്നത് സാധാരണക്കാരെ വലയ്ക്കുന്നു. ഓണ സദ്യ ഒരുക്കാൻ കൂടുതൽ പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ സാധാരണക്കാർക്ക്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കും എന്നാണ് സൂചനകൾ. ഏത്തക്കായുടെ വിലവർധനവ് ആണ് എടുത്തു പറയേണ്ടത്. സവോളയ്ക്കും വില വർധിച്ചു.
അതേസമയം വിലയിൽ കാര്യമായ വർധനവില്ലയെനാണ് കച്ചവടക്കാർ പറയുന്നത്. രണ്ടാഴ്‌ച മുൻപ് കിലോഗ്രാമിന് 40 രൂപയായിരുന്ന കാരറ്റിന് ഇപ്പോൾ 80 രൂപയാണ്. 70 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 200 മുതൽ 250 രൂപ വരെയാണ് വില. രണ്ടാഴ്‌ചക്കിടെ 50 രൂപയിലധികമാണ് വെളുത്തുള്ളിക്ക് കൂടിയത്. വെളുത്തുള്ളിക്ക് 200 രൂപയ്ക്കു മുകളിലാണു ചില്ലറ വിൽക്കുന്നത്.
നല്ലയിനം ചെറിയ ഉള്ളിക്ക് 90 മുതൽ 110 രൂപ വരെ ഈടാക്കുമ്പോൾ രണ്ടാംതരത്തിന് 60 രൂപയാണു വില. ബീൻസിനും അമരയ്ക്കും 80 മുതൽ 100 രൂപ വ രെയായി. വിപണിയിൽ ഇപ്പോൾ ആവശ്യക്കാരേറെയുള്ള പച്ചപ്പയറിന് 70 രൂപയാണ്. മുരിങ്ങയ്ക്കും തക്കാളിക്കും മാത്രമാണ് ഒരാശ്വാസം. മുരിങ്ങങ്ങയ്ക്ക് 40 മുതൽ 80 രൂപ വരെ നൽകണം.
തക്കാളി വില 60 ൽ നിന്ന് 40ഉം പിന്നീട് ഇരൂപതുമായി കുറഞ്ഞു. ബീറ്റ്റൂട്ടിന് 65 മുതൽ 80 രൂപ വരെയും കാബേജിന് 60 രൂപയും കോളിഫ്ലവറിന് 35 മുതൽ 50 വരെയുമാണ്. കടകളിൽ പഞ്ചസാര വിലയിൽ കിലോഗ്രാമിനു നാല് മുതൽ ഏഴു രൂപയുടെ വരെയാണ് വർധനയാണ് രേഖ പ്പെടുത്തിയത്. രണ്ടുമാസം മുമ്പ് ചില്ലറ വിപണിയിൽ 44 രൂപയായിരുന്ന പഞ്ചസാര വില. നിലവിൽ 49 മുതൽ 55 രൂപയിലേക്ക് ഉയർന്നു.
പഴ വിപണിയിലും വില ഉയർന്ന് ഞാലിപ്പൂവൻ പഴത്തിന കിലോ നൂറു രൂപയായി. മുന്തിരിക്കുo പേരയ്ക്കക്കയ്ക്കും വിലവർധിചു. ആപ്പിളിന് അൽപം വിലക്കുറവുണ്ട് വരും ദിവസങ്ങളിൽ വില കൂടുമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ വർഷത്തിൽ ഒരിക്കൽ വരുന്ന ഓണം ഗംഭീരമാക്കാൻ തയാറാവുകയാണ് മലയാളികൾ. വിലവർധനവ് സാധാരണക്കാരെ വലിയരീതിയിൽ ബാധിക്കുന്നുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണാൻ മലയാളികൾ തയാറാവുകയാണ്.








