ന്യൂഡല്‍ഹി: കോവിഡ് ബാധിതരായ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ്ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററില്‍ പ്രധാനമന്ത്രി ആശംസിച്ചു.
തനിക്കും ഭാര്യ മെലാനിയയ്ക്കുംപോസിറ്റീവ് ആണെന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനും ഭാര്യയും കോവിഡ് പോസിറ്റീവ് ആണെന്നും ക്വാറന്റീനില്‍ പ്രവേശിച്ചെന്നുമാണ് ട്രംപ് കുറിച്ചത്. ഇതിനെ ഞങ്ങള്‍ ഒരുമിച്ച് അതിജീവിക്കും’ – രോഗവിവരം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത് ഇങ്ങനെ.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഒരു അടുത്ത അനുയായിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്. അനുയായിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഐസൊലേഷനില്‍ പ്രവേശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പമാണ് പരിശോധനയും നടത്തിയത്.
കോവിഡ് ലോകത്ത് പിടിമുറുക്കിയതിനു ശേഷം നേരത്തെയും പലതവണ അമേരിക്കന്‍ പ്രസിഡന്‍റ് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാല്‍, അന്നെല്ലാം ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം, മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്.
എന്നാല്‍, കഴിഞ്ഞയിടെ നടത്തിയ പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളില്‍ ട്രംപ് പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്.