അങ്ങനെ പിണറായിയുടെ ഒരു തട്ടിപ്പുകൂടി പൊളിഞ്ഞു വീണു …
കർഷകരെ രക്ഷിക്കാൻ എന്ന പേരിൽ ഇലക്ഷന് തൊട്ട് മുൻപ് രണ്ടാം പിണറായി സർക്കാർ പാസ്സാക്കി കേന്ദ്രതിനയച്ച “കേരള വന്യ ജീവി സംരക്ഷണ (ഭേദഗതി) നിയമം കേന്ദ്ര വനം , പാരിസ്ഥിതി മന്ത്രാലയം തളളി. ഗവർണ്ണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച ബിൽ രാഷ്ട്രപതി ഭവൻ ആഭ്യന്തര മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനും സമർപ്പിച്ചിരുന്നു. ലോക്സഭ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ബില്ലിന് അംഗീകാരമില്ലെന്ന കാര്യം അറിയിച്ചത്.








