LPST റാങ്ക് ഹോൾഡേഴ്സിന്റെ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി യുവമോർച്ച

0
31
ഓൾ കേരള എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ മുട്ട് കുത്തി സമരം ചെയ്യുന്നു.
LPST റാങ്ക് ഹോൾഡേഴ്സിന്റെ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി യുവമോർച്ച. സംസ്ഥാന പ്രസിഡന്റ് ശ്രീ വി മനുപ്രസാദിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിമാരായ ശ്രീ ഗോകുൽ ഗോപിനാഥ്, ശ്രീ വിഷ്ണു വഞ്ചിമല, ശ്രീ വരുൺ പ്രസാദ്, ഉപാധ്യക്ഷന്മാരായ ശ്രീ മനു മോഹൻ, സുശ്രീ ശ്രുതി പൊയിലൂർ, ശ്രീ അഖിൽ വർഗീസ്, ശ്രീ അഖിൽ പ്രേം, അഡ്വ അർജുൻ വി എസ്, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ എ എസ് അഖിൽ, സുശ്രീ അദീന ഭാരതി, ശ്രീ അഭിജിത് അശോകൻ, ട്രഷറർ ശ്രീ റിഷഭ് മോഹൻ എന്നിവർ LPST റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരപ്പന്തൽ സന്ദർശിച്ചു.
PSC റാങ്ക് ഹോൾഡേഴ്സിന്റെ ന്യായമായ ആവശ്യങ്ങൾക്കൊപ്പമാണ് യുവമോർച്ചയെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. സമരപോരാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, ഈ വിഷയത്തിൽ യുവമോർച്ച നടത്തിവരുന്ന സമരപരിപാടികൾ ശക്തമായി തുടരുമെന്ന് റാങ്ക് ഹോൾഡേഴ്സിന് ഉറപ്പ് നൽകി.
നീതിക്കായുള്ള ഈ പോരാട്ടത്തിൽ യുവമോർച്ച എന്നും ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here