അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ടെക്സസിലെ രണ്ട് പ്രമുഖ നഗരങ്ങളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്ത്തും : വി.വി.രാജേഷ്

0
29
അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ടെക്സസിലെ രണ്ട് പ്രമുഖ നഗരങ്ങളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്ത്തും.തിരുവനന്തപുരം നഗരത്തിന്റെ വികസനസ്വപ്നങ്ങൾക്കും സഹകരണത്തിനും പുതിയ ദിശ നൽകാൻ ഈ കൂടിക്കാഴ്ചകൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാവിലെ 10.30-ന് സ്റ്റാഫോർഡ് കൗൺസിൽ ഹാളിൽ, സ്റ്റാഫോർഡ് മേയർ കെൻ മാത്യുവുമായി കൂടിക്കാഴ്ച നടത്തും. നഗരവികസനം, പ്രാദേശിക ഭരണനിർവഹണം, സമൂഹപങ്കാളിത്തം, സാമ്പത്തിക പുരോഗതി, പൊതുസേവനങ്ങൾ, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
തുടർന്ന്, ഉച്ചയ്ക്ക് 2 മണിക്ക് മിസ്സോറി സിറ്റി സിറ്റി ഹാളിൽ, മിസ്സോറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായി കൂടിക്കാഴ്ച നടത്തും. ഈ യോഗങ്ങളിൽ മേയർമാർക്കൊപ്പം അതാത് നഗരങ്ങളിലെ കൗൺസിലർമാരും പങ്കെടുക്കും.നഗരഭരണ രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുക, അടിസ്ഥാനസൗകര്യ വികസനം, പൊതുസേവനങ്ങൾ, പൊതുസുരക്ഷ, നിക്ഷേപ–വ്യാപാര സാധ്യതകൾ, ജനകീയ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ അനുവാദത്തോടെയും,സഹകരണത്തോടെയും ഏതൊക്കെതരത്തിൽ ഒരുമിച്ച് പ്രവർത്തിയ്ക്കാം എന്നതാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശങ്ങളിലൊന്ന്.ഒപ്പം ഈ നഗരങ്ങളിൽ ജീവിയ്ക്കുന്ന മലയാളികളുടെ അനുഭവ സമ്പത്ത് തിരുവനന്തപുരത്തിന് എങ്ങിനെ ഗുണകരമാക്കാം എന്നതും പരിശോധിയ്ക്കും.
തിരുവനന്തപുരം നഗരവും അമേരിക്കയിലെ പ്രമുഖ നഗരങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നഗരവികസന രംഗത്തെ മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനും പുതിയ സഹകരണ സാധ്യതകൾ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്ന് വിശ്വസിക്കുന്നു.
“ഒരേ ദർശനം, രണ്ട് നഗരങ്ങൾ, അനന്തസാധ്യതകൾ” എന്ന ആശയം യാഥാർഥ്യമാക്കുന്ന ഈ കൂടിക്കാഴ്ചകൾ, രാജ്യാതിർത്തികൾക്കപ്പുറമുള്ള നഗരസഹകരണത്തിന്റെ പുതിയ അധ്യായമായി മാറട്ടെ.
പുരോഗതിക്കും പങ്കാളിത്തത്തിനും സമൃദ്ധിക്കും വേണ്ടി ഭൂഖണ്ഡങ്ങൾക്കപ്പുറം സമൂഹങ്ങളെ ഒന്നിപ്പിക്കുക എന്ന സന്ദേശത്തോടെയാണ് ഈ കൂടിക്കാഴ്ചകൾ നടക്കുന്നത്.
തിരുവനന്തപുരം വളരട്ടെ… ലോകവുമായി കൈകോർക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here