
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,275 രൂപയും പവന് 1,06,200 രൂപയുമായി. 22 കാരറ്റിന് മാത്രമല്ല 18, 14,9 കാരറ്റ് സ്വര്‍ണ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
18 കാരറ്റിന് 25 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാമിന് 10910 രൂപയും പവന് 87,280 രൂപയുമായി വര്‍ധിച്ചു. 14 കാരറ്റ് വിലയിലും 25 രൂപയുടെ തന്നെ വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന് 8500 രൂപയും പവന് 68,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം 9 കാരറ്റിന്‍റെ വിലയില്‍ 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5480 രൂപയും പവന് 43,840 രൂപയുമായി ഉയര്‍ന്നു.
വെള്ളി വിലയും മേലോട്ട്
സ്വർണത്തിന് മാത്രമല്ല വെള്ളി വിലയിലും സ്ഥിതി സമാനമാണ്. ദിനംപ്രതി വില വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതിന് കാരണമാകട്ടെ വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്ക് ആവശ്യക്കാർ ഏറുകയാണ് എന്നതാണ്.
പ്രത്യേകിച്ച് വിവാഹ സീസണുകളിൽ വെള്ളിക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് വില. എന്നാല്‍ 10 ഗ്രാമിനാകട്ടെ 2,400 രൂപയും.
വ്യാവസായിക ആവശ്യങ്ങൾക്കും വെള്ളിയുടെ ഉപയോഗം വർധിക്കുന്നത് വിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വെള്ളിവിലയിലും മാറ്റം കാണാൻ സാധിക്കുമെന്നാണ് വിപണി വിദഗ്‌ധർ വിലയിരുത്തുന്നത്. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയായിരുന്നു വിപണി വില. 10 ഗ്രാം വെള്ളിക്ക് 23,500 രൂപയും. ഇതാണ് വര്‍ധിച്ച് 240ലേക്കും 2400ലേക്കും എത്തിയത്.
ഉടന്‍ ഇടിവ് പ്രതീക്ഷിക്കേണ്ട
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4135 ഡോളറാണ്. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും ഭൗമ രാഷ്‌ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നതുമാണ് സ്വര്‍ണ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത് ആഗോള വിപണിക്കൊപ്പം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു. ഡോളറിന്‍റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ ആഗോള വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
യുഎസ് പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്‍, ആഗോള സംഘര്‍ഷം, രാജ്യന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍, എണ്ണ വിലയിലെ മാറ്റങ്ങള്‍, രൂപയുടെ മൂല്യം, ലോക നേതാക്കളുടെ വിവിധ പ്രഖ്യാപനങ്ങള്‍ എന്നീ ഘടകങ്ങളാണ് സ്വര്‍ണ വിപണിയില്‍ പ്രധാനമായും മാറ്റങ്ങള്‍ക്ക് കാരണമാകുന്നത്.






