ലക്ഷദ്വീപിലെ ബിരുദ കോഴ്സുകൾ വെട്ടിക്കുറച്ചു

0
2

ലക്ഷദ്വീപിലെ കോളേജുകളിലെ ബിരുദ കോഴ്സുകൾ വെട്ടി കുറച്ചു. ആൻഡ്രോത്ത്, കടമത്ത് സർക്കാർ കോളേജുകളിലെ കോഴ്സുകളാണ് ഒഴിവാക്കിയത്.ആൻഡ്രോത്ത് ദ്വീപിലെ ഗവ. കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നും പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി.

പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കടമത്ത് ആർട്സ് & സയൻസിൽ നിന്നും ബി.എ ഇംഗ്ലീഷ്, ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് ബി.വോക് ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി എന്നീ കോഴ്സുകൾ നീക്കം ചെയ്തു.പകരം ബി.എ ഇക്കണോമിക്സും, ഡി.വോക് കാറ്ററിംഗ് ആൻഡ് ഹോസ്പിറ്റാലിറ്റിയും മാത്രമാണ് നിലനിർത്തിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിങ് സീറ്റ് അലോട്ട്മെൻ്റ് നാളെ നടക്കാനിരിക്കെയാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ നടപടി. പ്രവേശന നടപടികൾക്ക് തൊട്ടുമുമ്പുള്ള ഉത്തരവ് മൂലം വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം പ്രത്യേകം ഇറക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here