ചൂട് കുറയ്‌ക്കാൻ ‘തണുപ്പിക്കൽ’ പദ്ധതിയുമായി ഇന്ത്യ;

0
2
Jalandhar, May 20 (ANI): A woman covering herself and a child in her arms with a stole, walks on a road amid the scorching sun and heatwaves, in Jalandhar on Wednesday. (ANI Photo)

ന്യൂഡൽഹി: കനത്ത ചൂടും അതിശക്ത താപനിലയും ലഘൂകരിക്കുന്നതിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് യുഎൻ റിപ്പോർട്ട്. അതേസമയം. രാജ്യത്ത് എയർ കണ്ടീഷറുടെ ഉപയോഗം വ്യാപകമായി ഉയരുന്നത് വായു മലിനീകരണത്തിനുള്ള സാധ്യത കൂടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഏഷ്യ-പസഫിക് സിനർജി റിപ്പോർട്ട്: ത്രിതല ഗ്രഹ പ്രതിസന്ധിക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുമുള്ള സിനർജിസ്റ്റിക് പരിഹാരങ്ങൾ മുന്നോട്ട് വയ്ക്കുന്നു’ എന്നാണ് റിപ്പോർട്ടിൻ്റെ പേര്. ഇന്ത്യയിൽ താപനില വർധിച്ചു വരുന്നതിനെ തുടർന്ന് പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ തണുപ്പിക്കൽ പദ്ധതികൾ ഇന്ത്യൻ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ പ്രവർത്തന പദ്ധതിയിൽ (NAPCC) എട്ട് നിർണായക ദൗത്യങ്ങൾ ഉൾപ്പെടുന്നു. ഹരിത ഇന്ത്യയ്ക്കുള്ള ദേശീയ വന പുനരുദ്ധാരണം, ഗ്രാമവികസനം, ഊർജ്ജം, ജല പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പരിസ്ഥിതിക്ക് അനുയോജ്യമായ തണുപ്പിക്കൽ സാങ്കേതികവിദ്യകൾ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ തണുപ്പിക്കുന്ന സമഗ്ര പദ്ധതി സർക്കാർ രൂപീകരിച്ചത്. എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് വഴി നടപ്പിലാക്കുന്ന സുസ്ഥിര തണുപ്പിക്കൽ പദ്ധതികൾ ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നു.

വർധിച്ചുവരുന്ന താപനിലയും ഇടയ്ക്കിടെയുള്ള ഉഷ്ണതരംഗങ്ങളും ഇന്ത്യയിൽ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താപ സമ്മർദ്ദം പ്രായമായവരെയും വ്യാവസായിക തൊഴിലാളികളെയും സ്ത്രീകളെയും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെയും ബാധിക്കുന്നുണ്ടെന്നും ഇത് ഫോസിൽ ഇന്ധനങ്ങൾക്ക് ആവശ്യക്കാരെ സൃഷ്‌ടിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പരമ്പരാഗത എയർ കണ്ടീഷനിങ് വികസനം ഉയർന്ന ഉദ്‌വമനത്തിന് കാരണമാകുന്നതിനോടൊപ്പം വായു മലിനീകരണം വർധിപ്പിക്കുകയും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്‌തില്ലെങ്കിൽ ഊർജ്ജ ദാരിദ്ര്യം കൂടുമെന്നും റിപ്പോർട്ട് പറയുന്നു.

ഉയർന്ന കാര്യക്ഷമതയുള്ള കൂളിങ് ഉപകരണങ്ങളുടെ പ്രോത്സാഹനം, മെച്ചപ്പെട്ട ഊർജ്ജം, വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഡിമാൻഡ്-സൈഡ് മാനേജ്മെൻ്റ് സമീപനങ്ങൾ, ഊർജ്ജ ആസൂത്രണം, കാലാവസ്ഥാ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിക്കപ്പെട്ടതെന്നും ഊർജ്ജ കാര്യക്ഷമത, തണുപ്പിക്കൽ സാങ്കേതികവിദ്യ, സിസ്റ്റം ആസൂത്രണം എന്നിവയെ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ച പദ്ധതികൾ ആരോഗ്യ ലക്ഷ്യങ്ങളെ സംയോജിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

“കാലാവസ്ഥാ പ്രതിരോധശേഷി, ഭക്ഷ്യസുരക്ഷ, ജലവിതരണം, മനുഷ്യ ആരോഗ്യം എന്നിങ്ങനെ വിശാലമായ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിന് ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ നിർണായകമാണെന്നത് റിപ്പോർട്ട് പറയുന്നു” സതോയാമ ഡെവലപ്‌മെൻ്റ് മെക്കാനിസം ഫണ്ടിൻ്റെ പിന്തുണയോടെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ദക്ഷിണേന്ത്യയിലെ കൽരായൻ കുന്നുകളിൽ നടപ്പിലാക്കിയ പുണ്യവന പുനരുദ്ധാരണ സതോയാമ സംരംഭത്തെ റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു.

എന്നിരുന്നാലും ഏഷ്യ-പസഫിക് മേഖല പ്രതിവർഷം ഏകദേശം 800 ബില്യൺ യുഎസ് ഡോളർ കാലാവസ്ഥാ ധനസഹായ വിടവ് നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ വിടവ് നികത്തുന്നതിന് ഘടനാപരമായ ധനസഹായം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here