ലോക് ഭവൻ നിർദ്ദേശം സ്വീകരിച്ച് വന്ദേ മാതരത്തിൽ തുടക്കം;

0
5

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിന് സമാനമായ രീതിയിൽ നയപ്രഖ്യാപന പ്രസംഗത്തിനും വന്ദേ മാതരത്തിൽ തുടക്കമിട്ട് സംസ്ഥാന സർക്കാർ. വന്ദേ മാതരത്തിന്റെ ആദ്യ ഭാഗമാണ് പോലീസ് ബാന്റ് വായിച്ചത്. വന്ദേ മാതരമായിരിക്കണം ആദ്യം വായിക്കേണ്ടതെന്ന് ലോക്ഭവൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

കേരളത്തിന്റെ സാമ്പത്തിക മേഖല വെല്ലുവിളികളെ നേരിടുന്നതായി ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. മാനുഷികതയിൽ‌ ഊന്നിയ സമീപനമായിരിക്കും സംസ്ഥാന സർക്കാരിന്റേതെന്ന് നയപ്രഖ്യാപനം വ്യക്തമാക്കി. ജനങ്ങൾക്കുള്ള സേവനങ്ങൾ വേഗതയിലാക്കാൻ സാങ്കേതികതയെ ഉപയോഗിക്കും. ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് ആശങ്കയാണ്. കേരളത്തിലെ ചില മേഖലകളിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

സംതുലിതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സർക്കാരായിരിക്കും ഭരണത്തിലെന്ന് നയപ്രഖ്യാപനം പറഞ്ഞു. എല്ലാത്തിനും മുന്നോടിയായി സമഗ്രമായ ഒരു ധവളപത്രം പുറത്തിറക്കും. നിലവിലെ സാമ്പത്തിക നിലയെ കുറിച്ച് ജനങ്ങൾക്ക് വ്യക്തത ഉണ്ടാകണം.

ക്ഷേമ പരിപാടികൾ ശക്തമായി തുടരുമെന്ന് ഗവർണർ പറഞ്ഞു. സഹകരണ ഫെഡറലിസത്തിൽ തന്റെ സർക്കാർ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്ര സർക്കാരുമായി ഉയർന്ന ബന്ധം പുലര്‍ത്തും. ക്ഷേമ പരിപാടികളുടെ തുടക്കമായി 1000 രൂപ വെച്ച് കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാസാമാസം നൽകും. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും.

കേരളത്തെ തുറമുഖ ഹബ്ബാക്കി മാറ്റുമെന്നും നയപ്രഖ്യാപനം പറഞ്ഞു. മനുഷ്യ വന്യമൃഗ സംഘർഷം അവസാനിപ്പിക്കാൻ നടപടിയെടുക്കും. തിയേറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന നടപടികളുണ്ടാകും. പതിനായിരം ചെറുകിട വ്യവസായങ്ങൾക്ക് പിന്തുണ നൽകും. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുന്ന നയം സ്വീകരിക്കും. എഐയ്ക്ക് പ്രാധാന്യം നൽകി മീഡിയ സിറ്റി രൂപീകരിക്കും. വനിതാ കർഷകരെ മുന്നോട്ടു കൊണ്ടുവരും. വനിതാ കർഷകർക്കായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക പദ്ധതി നടപ്പാക്കും.

എക്സൈസ് വകുപ്പ് നവീകരിക്കും, ധനകാര്യ അച്ചടക്കം ഉറപ്പാക്കും. സിനിമാ നയം കൊണ്ടുവരും. സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. സുഗന്ധവ്യജ്ഞന വിൽപനയ്ക്ക് പിപിപി പാർക്ക് നിലവിൽ വരും. സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കാൻ നടപടികളെടുക്കുമെന്ന് നയപ്രഖ്യാപനം പറഞ്ഞു.. മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം കൂട്ടാനും നടപടിയെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here