കേരളത്തിൽ വേനൽ മഴ ആരംഭിച്ച് കഴിഞ്ഞു. കാലവർഷം മെയ് 26 ന് കേരളത്തിൽ എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്. മഴ തുടങ്ങിയാൽ പിന്നീട് രോഗങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയും കൂടുതലാണെന്ന് ആരോഗ്യ വിധഗ്തർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളം, അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഈർപ്പം, വേഗത്തിൽ മാറുന്ന കാലാവസ്ഥ എന്നിവ രോഗങ്ങൾ ഉണ്ടാകാനും കൊതുകുകൾക്കും വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ട്. കൊതുക് വഴിയാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ മഴക്കാലത്ത് ഉണ്ടാകുന്നത്.
മഴക്കാല രോഗങ്ങൾ
ഡെങ്കിപ്പനി,മലേറിയ
ഡെങ്കിപ്പനിയും, മലേറിയയും വളരെ വേഗത്തിൽ ആളുകളിലേക്ക് പടർന്ന് പിടിക്കാറുണ്ട്. വീടിന്റെ പരിസങ്ങളിലും തൊടിയിലും കെട്ടികിടക്കുന്ന ശുദ്ധ ജലത്തിൽ വളരുന്ന കൊതുകാണ് ഈ രോഗങ്ങൾ പരത്തുന്നത്. കഠിനമായ പനി, ശരീരവേദന, വിറയൽ, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവന്ന പാടുകൾ എന്നിവയാണ് ഇവയുടെ പ്രധാന രോഗ ലക്ഷണങ്ങൾ.
ചിക്കുൻഗുനിയ
മഴക്കാലത്ത് പടർന്നു പിടിക്കുന്ന മറ്റൊരു രോഗമാണ് ചിക്കൻഗുനിയ. ശക്തമായ പനിയും കൈകാലുകളിലെ സന്ധികളിൽ ഉണ്ടാകുന്ന കഠിനമായ വേദനയുമാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ.
ഗ്യാസ്ട്രോഎൻട്രൈറ്റിസ്, ടൈഫോയ്ഡ്, കോളറ
മഴക്കാലത്ത് കൊതുകൾ മാത്രമല്ല രോഗങ്ങൾ ഉണ്ടാക്കുന്നത്. മലിനമായ ജലം വഴിയും രോഗങ്ങൾ പടർന്ന് പിടിക്കാറുണ്ട്. ഗ്യാസ്ട്രോഎൻട്രൈറ്റിസ്, ടൈഫോയ്ഡ്, കോളറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വയറിളക്കം, ഛർദ്ദി, വയറുവേദന, വിട്ടുമാറാത്ത പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശുചിത്വമില്ലായിമ കൊണ്ടാണ് ഈ രോഗം പിടിപെടുന്നത്.
എലിപ്പനി
പ്രളയ ജലം അല്ലെങ്കിൽ മലിന ജലവുമായി സമ്പർക്കം ഉണ്ടാകുമ്പോൾ പടരുന്ന ഒരു രോഗമാണ് എലിപ്പനി. ശക്തമായ പനി, കാലിലെ പേശികൾ, കഠിനമായ വേദന,കണ്ണ് ചുവന്ന് ഇരിക്കുന്നത്, ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയാം.
ജലദോഷം
മഴക്കാലം ആരംഭിച്ചാൽ ഭൂരിഭാഗം ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ജലദോഷം, ഇൻഫ്ലുവൻസ എന്നിവ.
രോഗങ്ങൾ എങ്ങനെ തടയാം
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- ഫിൽട്ടർ ചെയ്ത വെള്ളം കുടിക്കുക
- കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുക
- രാത്രിയിൽ കൊതുക് വല ഉപയോഗിക്കുക
- വീട്ടുപരിസരത്ത് വെള്ളം കെട്ടികിടക്കുന്നുണ്ടോ
- പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക
- തുറന്നുവെച്ചിരിക്കുന്ന ഭക്ഷണങ്ങളും പച്ചക്കറികളും ഒഴിവാക്കുക
- വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക
- ഭക്ഷണങ്ങൾ മുടി വെക്കുക
- വ്യക്തി ശുചിത്വം പാലിക്കുക
- സോപ്പും, സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക
- വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുക







